city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Charge sheet | കാസർകോട് ജെനറല്‍ ആശുപത്രിയിലെ വിവാദ മരം മുറി കേസിൽ കുറ്റപത്രം സമർപിച്ചു; 'മുറിച്ച കുറ്റിയിൽ നിന്ന് തളിർത്ത് വന്ന പുതിയ മുകുളങ്ങൾ 6 തവണ നശിപ്പിച്ചു'

കാസർകോട്: (www.kasargodvartha.com) കാസർകോട് ജെനറല്‍ ആശുപത്രിയിലെ വിവാദ മരം മുറി കേസിൽ കുറ്റപത്രം സമർപിച്ചു. സംഭവത്തിൽ കരാറുകാരനായ ശിഹാബിനെതിരെയാണ് കോടതിയിൽ കുറ്റപത്രം സമർപിച്ചത്. രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. മരം മുറിച്ചവരും വാഹനത്തിന്റെ ഡ്രൈവറും അടക്കമുള്ളവർ കേസിൽ സാക്ഷികളാണ്. മരം മുറി കേസ് വലിയ വിവാദമായി മാറിയിരുന്നു.

ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാമിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഇപ്പോഴുള്ള പ്രവേശന കവാടം വൺവേ ആക്കി പിൻഭാഗത്ത് കൂടി തിരിച്ചിറങ്ങുന്ന വഴിയുണ്ടാക്കാൻ അഞ്ച് മരങ്ങൾ മുറിക്കാനാണ് നഗരസഭ അനുമതി നൽകിയത്. എന്നാൽ ഇതിന്റെ മറവിൽ കരാറുകാരൻ മുൻവശത്തെ തേക്കും പൂമരമടക്കമുള്ള മരങ്ങൾ മുറിച്ച് മാറ്റിയെന്ന് കാണിച്ചാണ് സൂപ്രണ്ട് പൊലീസിൽ പരാതി നൽകിയത്. സംഭവത്തിൽ സിപിഎം പ്രതിഷേധ മാർച് അടക്കം നടത്തിയിരുന്നു.

Charge sheet | കാസർകോട് ജെനറല്‍ ആശുപത്രിയിലെ വിവാദ മരം മുറി കേസിൽ കുറ്റപത്രം സമർപിച്ചു; 'മുറിച്ച കുറ്റിയിൽ നിന്ന് തളിർത്ത് വന്ന പുതിയ മുകുളങ്ങൾ 6 തവണ നശിപ്പിച്ചു'

മുറിച്ചു കടത്തിയ ലക്ഷങ്ങൾ വിലമതിക്കുന്ന മരത്തടികൾ പിന്നീട് പൊലീസ് കണ്ടുകെട്ടിയിരുന്നു. 21 തേക്കിൻ തടികളും 10 പൂമരത്തിന്റെ തടികളും ഉൾപെടെ 31 തടികളാണ് കേസ് അന്വേഷിക്കുന്ന ടൗൺ സിഐ പി അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടുകെട്ടിയത്. മരം മുറിച്ച് കടത്താനായി ഉപയോഗിച്ച ലോറിയുടെ ഡ്രൈവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മരത്തടികൾ കസ്റ്റഡിയിലെടുത്തതെന്ന് പൊലീസ്‌ പറഞ്ഞിരുന്നു.

Charge sheet | കാസർകോട് ജെനറല്‍ ആശുപത്രിയിലെ വിവാദ മരം മുറി കേസിൽ കുറ്റപത്രം സമർപിച്ചു; 'മുറിച്ച കുറ്റിയിൽ നിന്ന് തളിർത്ത് വന്ന പുതിയ മുകുളങ്ങൾ 6 തവണ നശിപ്പിച്ചു'

അതിനിടെ കാസർകോട് ജെനറൽ ആശുപത്രിയിൽ നിന്ന് മുറിച്ചുമാറ്റിയ വഴിയോരത്തുള്ള മരത്തിന്റെ കുറ്റിയിൽ നിന്നും പുതിയ മുകുളങ്ങൾ തളിർത്ത് വരികയായിരുന്നു. ഇത് ആറ് തവണയാണ് ഇത്തരത്തിൽ തളിർത്തുവന്ന മുകുളങ്ങൾ നശിപ്പിച്ചതെന്നാണ് ആശുപത്രിയിലെ രോഗികൾ പറയുന്നത്. ഉണങ്ങിയ മരമെന്ന് പറഞ്ഞ് മുറിച്ച് മാറ്റിയ മരത്തിൽ പുതിയ ശിഖിരങ്ങൾ വന്നാൽ അത് കോടതിയിൽ നിലനിൽക്കുന്ന കേസിൽ പ്രശ്‌നമാകുമെന്നത് കൊണ്ടാണ് നശിപ്പിക്കുന്നതെന്നാണ് ആക്ഷേപം.

Keywords: Kasaragod, Kerala, News, General-Hospital, Controversy, Court, Complaint, Police, Case, CPM, March, Investigation, Custody, Latest-News, Top-Headlines, Charge sheet submitted in controversial tree cutting case at Kasaragod General Hospital.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia