city-gold-ad-for-blogger

Election Case | ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്

കാസര്‍കോട്: (www.kasargovartha.com) ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. കേസില്‍ ശക്തമായ തെളിവുകളുണ്ടെന്ന് കേസന്വേഷണ സംഘം കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കെ സുരേന്ദ്രന്‍ ഉള്‍പെടെ ആറ് പേരാണ് കേസിലെ പ്രതികള്‍. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പിയുടെ സ്ഥാനാര്‍ഥിയും സുരേന്ദ്രന്റെ അപരനുമായ കെ സുന്ദരയുടെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ കോഴ നല്‍കിയെന്ന പരാതിയില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.
 
Election Case | ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും; ശക്തമായ തെളിവുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെ കൂടാതെ യുവമോര്‍ച മുന്‍ സംസ്ഥാന ട്രഷററും കാസര്‍കോട് ജില്ലക്കാരനുമായ സുനില്‍ നായിക്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് കെ ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. അന്വേഷണത്തിന്റെ ഭാഗമായി സുരേന്ദ്രന്‍ തെരഞ്ഞെടുപ്പ് സമയത്ത് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ ഹാജരാക്കാന്‍ പലതവണ നോടീസ് നല്‍കിയിരുന്നെങ്കിലും ഹാജരാക്കിയിരുന്നില്ല. ഇക്കാര്യം കോടതിയെ ബോധിപ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

പൊലീസ് സൈബര്‍ വിഭാഗം നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ ഉപയോഗിച്ചു വന്നിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന ക്രൈംബ്രാഞ്ച് എഡിജിപിയുടെ അനുമതി ലഭിക്കുന്നതോടു കൂടി കാസര്‍കോട് സിജെഎം കോടതിയില്‍ കുറ്റപ്പത്രം സമര്‍പ്പിക്കുമെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് പുറമേ ഭീഷണിപ്പെടുത്തല്‍, തടങ്കലില്‍ പാര്‍പ്പിക്കല്‍ എന്നീ വകുപ്പുകളും പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം.

പട്ടികജാതി- പട്ടികവര്‍ഗ പീഡന വകുപ്പുപ്രകാരം കേസെടുക്കണമെന്ന ഹര്‍ജി കോടതിയുടെ പരിഗണനയിലാണ്. കോഴ നല്‍കിയെന്ന് വെളിപ്പെടുത്തിയ കെ സുന്ദര, മാതാവ് തുടങ്ങി നിരവധി സാക്ഷികളാണ് കേസില്‍ ഉള്ളത്. സാക്ഷിമൊഴികള്‍ക്കു പുറമെ ഫോണ്‍ സംഭാഷണങ്ങളും സന്ദേശങ്ങളും സിസിടിവി ദൃശ്യങ്ങളുമുള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും അന്വേഷണ സംഘം ശേഖരിച്ചിരുന്നു.

കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനാണ് കെ സുന്ദര കോഴ സംബന്ധിച്ചുള്ള വിവരം മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ പിബി അബ്ദുർ റസാഖിനോട് വെറും 89 വോടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടിരുന്നത്. അന്ന് അപരനായി മത്സരിച്ച കെ സുന്ദര 467 വേടുകള്‍ നേടിയിരുന്നു.

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി സ്ഥാനാര്‍ഥി സുന്ദര വീണ്ടും പത്രിക നല്‍കിയതോടെ, അദ്ദേഹത്തെ പിന്മാറാന്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട് ഫോണും കര്‍ണാടകത്തില്‍ വൈന്‍ പാര്‍ലറും പുതിയ വീടും വാഗ്ദാനം ചെയ്‌തെന്നാണ് ആരോപണം. തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗിലെ എകെഎം അശ്‌റഫിനോട് സുരേന്ദ്രൻ തോറ്റതോടെ വാഗ്ദാനങ്ങള്‍ നിറവേറ്റാതോടെയാണ് കോഴ സംബന്ധിച്ചുള്ള വിവരങ്ങള്‍ സുന്ദര തന്നെ മാധ്യമങ്ങള്‍ വഴി പുറത്ത് വിട്ടത്.

സുന്ദരയുടെ വളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരത്തെ ഇടത് മുന്നണി സ്ഥാനാര്‍ഥിയായിരുന്ന വി വി രമേശന്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി അനുമതിയോടെയാണ് പൊലീസ് കേസെടുത്തിരുന്നത്. ഐപിസി 171(ബി), 171(ഇ) വകുപ്പുകള്‍ അനുസരിച്ച് കാസര്‍കോട് ബദിയഡുക്ക പൊലീസായിരുന്നു കേസെടുത്തത്. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.

Keywords:  Kasaragod, Kerala, News, Manjeshwaram, BJP, Muslim-league, President, Case, Controversy, DYSP, Crimebranch, Investigation, Yuvamorcha, Charge sheet in the Manjeswaram election bribery case will be filed soon.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia