മാങ്ങാട്ടെ യുവാവിന്റെ മരണം കൊലപാതകമെന്ന് ബന്ധുക്കള്‍; ഭാര്യ ആഭ്യന്തരമന്തിക്ക് പരാതി നല്‍കി
Mar 15, 2016, 09:30 IST
ഉദുമ: (www.kasargodvartha.com 15/03/2016) മാങ്ങാട് മേല്‍ബാരയിലെ ബാലകൃഷ്ണന്റെ മകനും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ചന്ദ്രന്റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്. ചന്ദ്രന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നുവെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് ഭാര്യ ശിഷിലാദേവി ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി. ഐ ജി, ജില്ലാപോലീസ് മേധാവി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
മാര്‍ച്ച് ആറിന് പുലര്‍ച്ചെയാണ് ചന്ദ്രനെ വീടിനകത്ത് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേ ദിവസം രാത്രി ചന്ദ്രന്‍ സുഹൃത്തുക്കളോടൊപ്പം തൃക്കണ്ണാട് ത്രയംബകേശ്വരക്ഷേത്രത്തിലേക്ക് ആറാട്ടുമഹോല്‍സവത്തിനുപോയതായിരുന്നു. പുലര്‍ച്ചെ ഒന്നരമണിയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. വഴിയില്‍ വെച്ച് ചന്ദ്രനും സുഹൃത്തുക്കളും തമ്മില്‍ വഴക്കുണ്ടാവുകയും ഇതിനിടയില്‍ ചന്ദ്രനെ മര്‍ദ്ദിക്കുന്നത് ചിലര്‍ കണ്ടിരുന്നതായും ശിഷിലദേവിയുടെ പരാതിയില്‍ വ്യക്തമാക്കുന്നു.
അവശനിലയിലായ ചന്ദ്രനെ വീട്ടില്‍ കൊണ്ടുപോയി കിടത്തുകയായിരുന്നു. ഈ സമയം ശിഷിലദേവിയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. ആറാട്ടുമഹോല്‍സവം കഴിഞ്ഞ് രാവിലെയാണ് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയത്. അപ്പോഴാണ് കിടപ്പുമുറിയില്‍ ചന്ദ്രനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവാവിന്റെ രഹസ്യഭാഗത്ത് ചവിട്ടേറ്റതുപോലുള്ള പാടുണ്ടായിരുന്നുവെന്നും നീര്‍വീക്കമുണ്ടായിരുന്നുവെന്നും രക്തവിതരണം തസപ്പെട്ടതാണ് മരണകാരണമെന്നും പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടിനെ ഉദ്ധരിച്ച് ശിഷിലാദേവി പരാതിയില്‍ വ്യക്തമാക്കി.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ നേരത്തെ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും അന്വേഷണമൊന്നുമുണ്ടായില്ലെന്നാണ് ആക്ഷേപം.
Related News:
ഉത്സവം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ യുവാവ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; രഹസ്യ ഭാഗത്ത് ക്ഷതം, മരണത്തില്‍ സംശയമെന്ന് ബന്ധുക്കള്‍
മാങ്ങാട്ടെ യുവാവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
മാങ്ങാട്ടെ ചന്ദ്രന്റെ മരണം അന്വേഷിക്കണം: സിപിഎം
Keywords: Udma, kasaragod, Kerala, Mangad, Death,