മാങ്ങാട്ടെ യുവാവിന്റെ മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
Mar 7, 2016, 18:30 IST
ഉദുമ: (www.kasargodvartha.com 07/03/2016) മാങ്ങാട് മേല്‍ബാരയിലെ ബാലകൃഷണന്‍-ചെനിയാറു ദമ്പതികളുടെ മകൻ എം ചന്ദ്രന്റെ (40) മരണം ഹൃദയാഘാതം മൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് മരണകാരണം സംബന്ധിച്ചുള്ള വിവരം ലഭിച്ചത്.
സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ചന്ദ്രനെ ഞായറാഴ്ച രാവിലെയാണ് വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രന്റെ വസ്ത്രത്തില്‍ രക്തക്കറ കണ്ടെത്തിയതും രഹസ്യഭാഗത്ത് ക്ഷതമേറ്റ നിലയില്‍ കണ്ടെത്തിയതും മരണത്തില്‍ സംശയം ഉണ്ടാക്കിയിരുന്നു. ശനിയാഴ്ച രാത്രി ചന്ദ്രന്‍ സുഹൃത്തുക്കള്‍ക്കൊപ്പം തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തില്‍ ആറാട്ടുമഹോത്സവത്തിന് പോയിരുന്നു. പുലര്‍ച്ചെ ഒരു മണിയോടെ ഒരു ഓട്ടോയിലാണ് ചന്ദ്രന്‍ വീട്ടില്‍ തിരിച്ചെത്തിയത്.
അതേസമയം വഴിക്കുവെച്ച് ചന്ദ്രനും മറ്റു രണ്ടുപേരുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനിടയില്‍ ചന്ദ്രനെ ഇവര്‍ രഹസ്യഭാഗത്ത് ചവിട്ടിയതായും പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിരുന്നു. വാക്ക്തര്‍ക്കം കണ്ട അയല്‍വാസികളായ മൂന്നുപേര്‍ പ്രശ്‌നത്തിലിടപെട്ട് സമാധാനിപ്പിക്കുകയും ചന്ദ്രനെ ഓട്ടോറിക്ഷയില്‍ കൊണ്ടുവിടുകയുമായിരുന്നു. ഇതിന് ശേഷമാണ് ചന്ദ്രനെ വീട്ടിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. അടിയേറ്റതിനെ തുടര്‍ന്നാണോ മരണം സംഭവിച്ചതെന്നായിരുന്നു പ്രധാന സംശയം. അതേ സമയം ചന്ദ്രന്റെ മരണം രക്തം ബ്ലോക്ക് ആയതിനെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ചാണെന്നും അടിയേറ്റത് മരണകാരണമല്ലെന്നുമാണ് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടില്‍ വ്യക്തമാക്കിയിരിക്കുന്നതെന്നും പോലീസ് പറഞ്ഞു.
Related News:
ഉത്സവം കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ യുവാവ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍; രഹസ്യ ഭാഗത്ത് ക്ഷതം, മരണത്തില്‍ സംശയമെന്ന് ബന്ധുക്കള്‍

Keywords: Kasaragod, Kerala, Postmortem report, Death, Chandran's death: postmortem report.