Arrested | 'മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന പരാതി പറയാനെത്തി; കേസെടുക്കാന്‍ തയ്യാറായില്ല; പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂടറുമായി മുങ്ങി'; വാഹനം കവര്‍ന്നെന്ന കേസില്‍ പ്രതി ഒടുവില്‍ അറസ്റ്റില്‍
May 24, 2023, 17:31 IST
ചന്തേര: (www.kasargodvartha.com) പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂടര്‍ മോഷ്ടിച്ചെന്ന കേസില്‍ പ്രതി അറസ്റ്റില്‍. ചെറുവത്തൂര്‍ മടക്കരയില്‍ ബോട് നിര്‍മാണ തൊഴിലാളിയായ തമിഴ്നാട് നാഗപട്ടണം സ്വദേശി ജയപ്രകാശി(52)നെയാണ് ചന്തേര എസ് ഐ എം വി ശ്രീദാസും സംഘവും അറസ്റ്റ് ചെയ്തത്.
ജയപ്രകാശിന്റെ മൊബൈല്‍ മോഷ്ടിച്ചുവെന്ന പരാതി പറയാന്‍ പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ ഇയാളുടെ പക്കല്‍ രേഖകള്‍ ഇല്ലാത്തതിനാല്‍ പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ലെന്നും ഇതിന്റെ വിരോധത്തിലാണ് പ്രതി സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം മോഷ്ടിച്ച് കടന്നുകളഞ്ഞതെന്നുമാണ് വിവരം.
പൊലീസ് പറയുന്നത്: കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ചന്തേരയിലെ പത്രവളപ്പില്‍ ഷിബിന്‍ രാജിന്റെ കെ എല്‍ 60 ആര് 8983 നമ്പര്‍ സ്കൂടറാണ് ജയപ്രകാശ് മോഷ്ടിച്ചു കടന്നു കളഞ്ഞത്.
പൊലീസ് സ്റ്റേഷന് സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ട സ്കൂടറിന്റെ താക്കോല്‍ എടുക്കാതെ തൊട്ടടുത്ത കടയിലേക്ക് പോയതായിരുന്നു ഷിബിന്‍ രാജ്. തിരിച്ചു വരുമ്പോഴെക്കും സ്കൂടര്‍ കാണാനില്ലായിരുന്നു. തുടര്‍ന്ന് ചന്തേര പൊലീസില്‍ പരാതി നല്കി.
കേസെടുത്ത പൊലീസ് സമീപത്തെ സി സി ടി വി പരിശോധിച്ചപ്പോഴാണ് മൊബൈല്‍ മോഷണത്തിന് പരാതി നല്‍കാനെത്തിയ ആളാണ് വാഹനവുമായി സ്ഥലം വിട്ടതെന്ന് വ്യക്തമായത്. അന്വേഷണത്തില്‍ പ്രതി, മൊബൈല്‍ മോഷ്ടിച്ച് കടന്നുകളഞ്ഞയാളെ പിടികൂടാന്‍ ചെറുവത്തൂര്‍, നീലേശ്വരം റെയില്‍വെ സ്റ്റേഷനുകളില്‍ സ്കൂടറുമായി കറങ്ങുകയായിരുന്നുവെന്ന് വ്യക്തമായി. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Keywords: Chandera News, Chandera Police Station, Kasaragod News, Middle Aged Man, Accused Arrested, Stealing Scooter, Cell Phone, Chandera: Middle-aged man arrested in stealing scooter parked in front police station. < !- START disable copy paste -->