city-gold-ad-for-blogger

അതിഥി തൊഴിലാളികള്‍ക്ക് തിരികെയെത്തി ജോലിയില്‍ പ്രവേശിക്കാന്‍ അവസരമൊരുങ്ങുന്നു

കാസര്‍കോട്: (www.kasargodvartha.com 17.06.2020) ലോക് ഡൗണ്‍ പഞ്ചാത്തലത്തില്‍ സ്വദേശത്തേക്ക് മടങ്ങിയ തൊഴിലാളികള്‍ക്ക് സ്പോണ്‍സര്‍മാരുടെ ഉത്തരവാദിത്വത്തില്‍ തിരികെയെത്തി ജോലിയില്‍ പ്രവേശിക്കാന്‍ അവസരമൊരുങ്ങും. ഇത് സംബന്ധിച്ച് ജില്ലാ ഭരണകൂടം തയ്യാറാക്കിയ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിക്കും. കുറഞ്ഞത് അഞ്ച് പേരെങ്കിലും അടങ്ങുന്ന സംഘങ്ങളായി വേണം സ്പോണ്‍സര്‍മാര്‍ ഇവരെ തിരികെ കൊണ്ടുവരാന്‍. ഇങ്ങനെ മടങ്ങിയെത്തുന്ന അതിഥി തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥലങ്ങള്‍ ക്വാറന്റെന്‍ പ്രദേശമായി കണക്കാക്കും. മടങ്ങിയെത്തിയതിന് ശേഷം ആരോഗ്യ പരിശോധന നടത്തും.
അതിഥി തൊഴിലാളികള്‍ക്ക് തിരികെയെത്തി ജോലിയില്‍ പ്രവേശിക്കാന്‍ അവസരമൊരുങ്ങുന്നു

സ്പോണ്‍സര്‍മാര്‍ക്കാണ് ഇവരുടെ ചുമതല. മടക്കി കൊണ്ട് വരുന്ന അതിഥി തൊഴിലാളികള്‍ക്കായി ഒരുക്കിയ  സൗകര്യങ്ങള്‍ സംബന്ധിച്ച വിവരം ലേബര്‍ ഓഫീസര്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിന് ശേഷം മാത്രമേ അനുമതി നല്‍കൂ. അതിഥി തൊഴിലാളികള്‍ മടങ്ങിയെത്തിയതിന് ശേഷം പി എച്ച് സി, പഞ്ചായത്ത്, പോലീസ് സംവിധനങ്ങളെ സ്പോണ്‍സര്‍മാര്‍ അറിയിക്കണം. സ്ഥിര വിലാസം ഉള്ള സ്പോണ്‍സര്‍മാര്‍ക്ക് മാത്രമേ അനുമതി ലഭിക്കൂ.


Keywords: Kasaragod, Kerala, News, Employees, Job, District, Chance for guest employees return back

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia