city-gold-ad-for-blogger

Road Work | ചാലിങ്കാല്‍ - ചിത്താരി റോഡ് പ്രവൃത്തി ഫെബ്രുവരി 23ന് പുനരാരംഭിക്കും

കാസര്‍കോട്: (KasargodVartha) ജില്ലാ പഞ്ചായത്ത് റോഡായ ചാലിങ്കാല്‍ - ചിത്താരി റോഡ് പ്രവര്‍ത്തി ഫെബ്രുവരി 23 വെള്ളിയാഴ്ച്ച പുനരാരംഭിക്കാന്‍ തീരുമാനിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

ടാറിങ്ങിനായി കിളച്ചിട്ട റോഡ് ജലജീവന്‍ മിഷന്റെ പ്രവൃത്തിക്ക് വേണ്ടി നിര്‍ത്തിവെച്ചതായിരുന്നു. ഡിസംബറില്‍ ടാറിംഗ് ആരംഭിക്കാം എന്ന ധാരണ്ണയിലായിരുന്നു പ്രവൃത്തി നിര്‍ത്തിയതെങ്കിലും സാങ്കേതിക കാരണങ്ങള്‍ കൊണ്ട് നിശ്ചിത സമയത്തിനുള്ളില്‍ ജലജീവന്‍ മിഷന്‍ പ്രവര്‍ത്തി പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. നിലവില്‍ റോഡ് ക്രോസ് ചെയ്ത് പൈപ്പ് ഇടാന്‍ മാത്രമാണ് ബാക്കിയുള്ളത്. പ്രവൃത്തി ഫെബ്രുവരി 22ന് പൂര്‍ത്തിയാക്കാനും 23ന് റോഡ് പ്രവൃത്തി ആരംഭിക്കാനും തീരുമാനിച്ചു.

Road Work | ചാലിങ്കാല്‍ - ചിത്താരി റോഡ് പ്രവൃത്തി ഫെബ്രുവരി 23ന് പുനരാരംഭിക്കും

യോഗത്തില്‍ പഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ, വൈസ് പ്രസിഡണ്ട് കെ.സബീഷ്, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ.മീന, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കൃഷ്ണന്‍ മാസ്റ്റര്‍ , ഇരുപത്തിമൂന്നാം വാര്‍ഡ് മെമ്പര്‍ എം.ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ മനോജ് കുമാര്‍, അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അനുപ്രിയ, അസിസ്റ്റന്റ് എഞ്ചിനീയര്‍ സി.ടി.സിജന, ഓവര്‍സിയര്‍മാരായ വിജയന്‍, സീന, വാട്ടര്‍ അതോറിറ്റി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനിയര്‍ ഗിരീഷ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ സുനില്‍, റോഡ് കോണ്‍ട്രാക്ടര്‍ കെ.ജെ.വര്‍ക്കി, ജലജീവന്‍ മിഷന്‍ കോണ്‍ട്രാക്ടര്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: News, Kerala, Kerala-News, Kasaragod-News, Chalingal - Chithari, Road Work, Resume, February 23, Ajanur Grama Panchayat, Kasargod News, Chalingal - Chithari road work will resume on February 23.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia