city-gold-ad-for-blogger
Aster MIMS 10/10/2023

Petition | 'പെന്‍ഷന്‍ മാനദണ്ഡങ്ങള്‍ സുതാര്യമാക്കണം'; മുഴുവന്‍ എംഎല്‍എമാര്‍ക്കും ഇടപെടല്‍ അഭ്യര്‍ഥിച്ച് വീണ്ടും നിവേദനം നല്‍കി കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍

കാസര്‍കോട്: (www.kasargodvartha.com) സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മാനദണ്ഡങ്ങള്‍ സുതാര്യമാക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് മുഴുവന്‍ എംഎല്‍എമാരുടെയും ശ്രദ്ധ വീണ്ടും ക്ഷണിച്ച് കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ നിവേദനം നല്‍കി. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ മാനദണ്ഡങ്ങളും, അനുബന്ധ നിര്‍ദേശങ്ങളും ക്രോഡീകരിച്ച് കേരള സര്‍കാര്‍ 33 തവണ ഉത്തരവുകള്‍ പുറപ്പെടുവിച്ചിരുന്നതില്‍ ഓരോ പെന്‍ഷനുകള്‍ക്കും വ്യത്യസ്ത അര്‍ഹതാ മാനദണ്ഡങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ പൊതു മാനദണ്ഡങ്ങള്‍ക്ക് പുറമെ വ്യത്യസ്ത പെന്‍ഷനുകള്‍ക്ക് വ്യത്യസ്തമായ മാനദണ്ഡങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താവിന്റെ അല്ലെങ്കില്‍ അപേക്ഷകന്റെ ഭൗതീക സാഹചര്യങ്ങള്‍ പരിശോധിച്ച് റിപോര്‍ട് ചെയ്യേണ്ട ചില കാര്യങ്ങള്‍ സുതാര്യമാക്കുന്നതിനും, വ്യക്തത വരുത്തുന്നതിനും എംഎല്‍എമാരുടെ ശ്രദ്ധ ക്ഷണിച്ചാണ് വിഎം മുനീര്‍ നിവേദനം നല്‍കിയത്.
           
Petition | 'പെന്‍ഷന്‍ മാനദണ്ഡങ്ങള്‍ സുതാര്യമാക്കണം'; മുഴുവന്‍ എംഎല്‍എമാര്‍ക്കും ഇടപെടല്‍ അഭ്യര്‍ഥിച്ച് വീണ്ടും നിവേദനം നല്‍കി കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍

സര്‍കാര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 2000 ചതുരശ്ര അടിയില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ളതും ആധുനിക രീതിയില്‍ ഫ്‌ലോറിംഗ് നടത്തിയിട്ടുള്ളതും കോണ്‍ക്രീറ്റ് ചെയ്തതുമായ കെട്ടിടമുള്ളവര്‍ അര്‍ഹതാ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുമെന്ന് പറയുന്നു. എന്നാല്‍ സ്വന്തമായി ഇത്തരം വീടില്ലാത്ത മക്കളുടെയോ, ബന്ധുക്കളുടെയോ ആശ്രിതരായി കഴിയുന്നവര്‍ ഇത് കാരണമായി പെന്‍ഷന് അര്‍ഹരല്ലാത്തവരായിത്തീരുന്നു. ഇത് കാരണം വിധവകള്‍ക്കും, വികലാംഗര്‍ക്കും പെന്‍ഷന്‍ ലഭിക്കാത്ത സാഹചര്യമുണ്ടാകുന്നു. ഇതില്‍ വീട് സ്വന്തമല്ലാത്തവരെ ഒഴിവാക്കുന്നതില്‍ നിന്നും ഇളവ് ചെയ്ത് മാനദണ്ഡം പരിഷ്‌കരിക്കുന്നതിന് നടപടിയുണ്ടാവണമെന്നാണ് ആവശ്യം.

കൂടാതെ താമസിക്കുന്ന വീട്ടില്‍ എയര്‍കന്‍ഡീഷന്‍ ഉള്ളവര്‍ക്കും, കുടുംബത്തില്‍ 1000 സിസിയില്‍ കൂടുതല്‍ എന്‍ജിന്‍ കപാസിറ്റിയുള്ള എസി വാഹനങ്ങള്‍ ഉള്ളവര്‍ക്കും പെന്‍ഷന്‍ നിഷേധിക്കുന്നു. ഇതിലും വിധവകളും, വികലാംഗരും ഉള്‍പെടുന്നു. ഇക്കാര്യത്തിലും ഇളവ് നല്‍കുന്നതിന് നടപടിയുണ്ടാവണമെന്നാണ് ആവശ്യം. ഈ ഉത്തരവ് അന്വഷണ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ വ്യത്യസ്ത രീതിയില്‍ വ്യാഖ്യാനിക്കുകയും, റിപോര്‍ട് ചെയ്യുകയും ചെയ്യുന്നു. 60 വയസ് കഴിഞ്ഞ വൃദ്ധര്‍ക്കും, വിധവകള്‍ക്കും, വികലാംഗര്‍ക്കുമാണ് പൊതുവായ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി പെന്‍ഷന് അര്‍ഹതയുള്ളത്. എന്നാല്‍ മേല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ അര്‍ഹരായിട്ടും മറ്റു ചില മാനദണ്ഡങ്ങളുടെ പേരില്‍ തഴയപ്പെടുകയാണ്, അതും അവരുടെ സ്വന്തം പേരിലല്ലാഞ്ഞിട്ട് പോലും.
             
Petition | 'പെന്‍ഷന്‍ മാനദണ്ഡങ്ങള്‍ സുതാര്യമാക്കണം'; മുഴുവന്‍ എംഎല്‍എമാര്‍ക്കും ഇടപെടല്‍ അഭ്യര്‍ഥിച്ച് വീണ്ടും നിവേദനം നല്‍കി കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍

അതിനാല്‍ ഭൗതീക സാഹചര്യങ്ങള്‍ ഗുണഭോക്താവിന്റെ അല്ലെങ്കില്‍ അപേക്ഷകന്റെ ഉടമസ്ഥതയിലാണെങ്കില്‍ മാത്രമേ അര്‍ഹതാ പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുകയുള്ളു എന്ന ഭേദഗതി ഉണ്ടാക്കുന്നതിന് ശ്രദ്ധ ചെലുത്തണമെന്നും പ്രായപരിധി, വിധവ - വികലാംഗര്‍ എന്നുള്ള മുന്‍ഗണനാടിസ്ഥാനത്തില്‍ തന്നെ ഓരോ പെന്‍ഷനും അനുവദിക്കുന്നതിനുള്ള നടപടികള്‍ സര്‍കാരിന്റെ ഭാഗത്ത് നിന്നും കൈകൊള്ളുന്നതിന് ഇടപെടല്‍ നടത്തണമെന്നും നഗരസഭാ ചെയര്‍മാന്‍ അഭ്യര്‍ഥിച്ചു. ഇതേ വിഷയത്തില്‍ നേരത്തെയും മുഴുവന്‍ എംഎല്‍എമാര്‍ക്കും അഡ്വ. വിഎം മുനീര്‍ നിവേദനം നല്‍കിയിരുന്നു.

Keywords: News, Kerala, Kasaragod, Top-Headlines, Kasaragod-Municipality, Pension, Adv VM MUNEER, Chairman of Kasaragod Municipal Corporation send petition to all MLAs about pension issues.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL