വിവാഹ ചടങ്ങ് വിട്ട് ആഭാസം ബീച്ചില്‍! മദ്യലഹരിയിലായ യുവതിയടക്കം നാല് പേര്‍ക്കെതിരെ കേസ്
● മദ്യപിച്ച സംഘം കടലോരത്ത് കസേര വലിച്ചെറിഞ്ഞു.
● യുവതിയുടെ നേതൃത്വത്തിൽ അക്രമം നടത്തിയതായി പൊലീസ്.
● പ്രതികളുടെ താമസസ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ലഹരി കണ്ടെത്തിയില്ല.
● പൊതുസ്ഥലത്ത് ശല്യം ചെയ്തതിനാണ് അറസ്റ്റ് ചെയ്തത്.
കൊച്ചി: (KasargodVartha) ചെറായി ബീച്ചില്‍ മദ്യലഹരിയില്‍ അപമര്യാദയായി പെരുമാറുകയും, പൊതുസ്ഥലത്ത് ബഹളം സൃഷ്ടിക്കുകയും ചെയ്ത നാലംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. വടക്കേകര പൊലീസ് സ്റ്റേൽന്‍ പരിധിയിലെ രാഹുല്‍ ദേവ്, സിയ ഷിബു, തൃശൂര്‍ സ്വദേശി അജയ്, വടകര പൊലീസ് സ്റ്റേൽന്‍ പരിധിയിലെ ഫര്‍സാന എന്നിവരാണ് പ്രതികള്‍.
സുഹൃത്തിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ് ഇവര്‍ ചെറായിയിലെത്തിയത്. റിസോര്‍ട്ടില്‍ മുറിയെടുത്ത് മദ്യപിച്ച ശേഷം കടല്‍ കാണാന്‍ പുറപ്പെട്ട സംഘമാണ് ബീച്ചില്‍ ബഹളമുണ്ടാക്കിയത്. ബീച്ചിലെ കടയുടമയുമായി വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ട ഇവര്‍ അസഭ്യം പറച്ചിലും കസേര വലിച്ചെറിയലുമായി പ്രശ്നം വര്‍ദ്ധിപ്പിക്കുകയായിരുന്നുവെന്നും സംഘത്തിലെ ഫര്‍സാനയുടെ നേതൃത്വത്തിലായിരുന്നു അക്രമം നടന്നതെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം.
ഈ ബഹളം അരമണിക്കൂറോളം നീണ്ടുനിന്നു. കടയുടമ തന്നെ മര്‍ദ്ദിച്ചുവെന്നാരോപിച്ച് യുവതി രംഗത്തുവന്നുവെങ്കിലും, അന്വേഷണത്തില്‍ ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്ന് പൊലീസ് വ്യക്തമാക്കി. മദ്യലഹരിയിലായിരുന്ന സംഘം കടയുടമയോടും സമീപവാസികളോടും മോശമായി പെരുമാറിയെന്ന് പൊലീസ് പറഞ്ഞു.
തുടര്‍ന്ന് ഇവരുടെ പക്കല്‍ കൂടുതൽ ലഹരിവസ്തുക്കള്‍ ഉണ്ടോ എന്ന് സംശയിച്ച് പൊലീസ് സംഘം ഇവര്‍ താമസിച്ച റിസോര്‍ട്ടില്‍ പരിശോധന നടത്തി. എന്നാല്‍ നിയമവിരുദ്ധമായ ഒന്നും കണ്ടെത്താനായില്ല. നാല് പ്രതികള്‍ക്കുമെതിരെ പൊതുസ്ഥലത്ത് പ്രശ്‌നം സൃഷ്ടിച്ചതിനുള്ള ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍
പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
പൊതുസ്ഥലത്തെ ഇത്തരം സംഭവങ്ങൾ തടയാൻ എന്ത് നടപടി ആവശ്യമാണ്? ഈ സംഭവത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ!
Article Summary: Four arrested for drunken misconduct at Chaerala Beach after creating a ruckus with locals. Police found no illegal substances during resort inspection.
#ChaeralaBeach #KeralaNews #PublicDisorder #PoliceArrest #Vadakara #DrunkenMisconduct






