പ്രവാചക പ്രകീര്‍ത്തനത്തിന്റെ ഇശലുകളുമായി വ്യാഴാഴ്ച നബിദിനാഘോഷം; റാലികൾ ഉണ്ടാകില്ല; കാസർകോട് വാർത്തയിൽ നബിദിന ക്വിസ് മത്സരം, 10 സമ്മാനങ്ങൾ
Oct 28, 2020, 21:43 IST
കാസർകോട്: (www.kasargodvartha.com 28.10.2020) പ്രവാചക പ്രകീര്‍ത്തനത്തിന്റെ ഇശലുകളുമായി വ്യാഴാഴ്ച നബിദിനാഘോഷം. എന്നാൽ ഇത്തവണ കോവിഡ് കാലമായതിനാൽ റാലികൾ ഉണ്ടാകില്ല. നബിദിനത്തോടനുബന്ധിച്ച് കാസർകോട് വാർത്ത ക്വിസ് മത്സരം സംഘടിപ്പിക്കും. (വിവരങ്ങൾ ഈ വാർത്തയുടെ അവസാന ഭാഗത്ത് വായിക്കാം). മദ്‌റസകളും പരിസരങ്ങളും കഴിഞ്ഞ ദിവസം മുതൽ തന്നെ വര്‍ണ്ണാലങ്കൃതമായി. ഘോഷയാത്രകളോ ദഫ്മുട്ടിന്റെ അകമ്പടികളോ സ്കൗട്ട് മാര്‍ച്ചോ ഇല്ലാതെയാണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ തിരുപ്പിറവി ആഘോഷങ്ങള്‍ ഇത്തവണ നടക്കുക.
സ്റ്റേജുകളില്‍ മദ്റസ വിദ്യാർത്ഥികളുടെ കലാപരിപാടികളില്ലാത്തത് ആഘോഷങ്ങളുടെ പൊലിമ ഇല്ലാതാക്കും. എങ്കിലും ഓണ്‍ലൈന്‍ വഴിയും പള്ളിയുടെ അകത്തളങ്ങളിലും വീടുകളിലും മൗലിദ് പാരായണങ്ങളും മത്സര പരിപാടികളും നടക്കും. പുണ്യ മാസത്തെ വരവേറ്റ് പള്ളികളും വീടുകളും വര്‍ണങ്ങളാല്‍ അലങ്കരിച്ചിട്ടുണ്ട്. വസന്ത മാസത്തിലെ രാവുകളെ സമ്പന്നമാക്കി ഓണ്‍ലൈന്‍ ക്ലാസുകള്‍, മൗലിദ് സദസുകള്‍, മദ്ഹ് ഗാനങ്ങള്‍, പ്രഭാഷണങ്ങള്‍, മത്സര പരിപാടികള്‍ എന്നിവ വിവിധ മഹല്‍ കമ്മിറ്റികളുടെ നേതൃത്വത്തിലും സംഘടനകളുടെ കീഴിലും സംഘടിപ്പിച്ചിട്ടുണ്ട്.
പൂർണ്ണമായും കോവിഡ് ചട്ടങ്ങള്‍ പാലിച്ച് സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരിക്കണം നബിദിന ആഘോഷവും അനുബന്ധ ചടങ്ങുകളുമെന്ന് വിവിധ മഹല്ല് കമ്മറ്റികളും ജില്ലാ ഭരണകൂടവും മുസ്ലിം നേതാക്കളും വ്യക്തമാക്കിയിട്ടുണ്ട്. ഓണ്‍ലൈനിലൂടെയും മൗലിദുകള്‍, മത പ്രഭാഷണ സദസുകള്‍ തുടങ്ങിയ പരിപാടികള്‍ നടത്തുന്നുണ്ട്. തിരുനബിയുടെ സ്നേഹദര്‍ശനങ്ങള്‍ സമൂഹത്തിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ആവിഷ്‌കരിച്ച പരിപാടികള്‍ക്ക് വിശ്വാസികള്‍ക്കിടയില്‍ വലിയ പ്രതികരണമാണ് ലഭിക്കുന്നത്. നബിദിനാഘോഷത്തിന്റെ ഭാഗമായി നെയ്‌ച്ചോർ നൽകുന്നതിന് പകരം അരിയും ഇറച്ചിയും വീടുകളിൽ എത്തിച്ച് വിതരണം ചെയ്യാനാണ് ചില മഹല്ലുകളുടെ തീരുമാനം. എന്നാല്‍ പല സ്ഥലങ്ങളിലും ഭക്ഷണമുണ്ടാക്കി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് മഹല്ലുകളിലെ വീടുകളില്‍ എത്തിക്കാനുള്ള സംവിധാനവും ആസൂത്രണം ചെയ്തിട്ടുണ്ട്.
നബിദിനത്തിൽ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രഭാത നമസ്‌കാരത്തിനു ശേഷം പള്ളിയില്‍ മൗലിദ് പാരായണം നടത്തും. റബീഉല്‍ അവ്വല്‍ മാസം 12 നാണ് പ്രവാചക ജന്മദിനമെങ്കിലും കുട്ടികളുടെ കലാപരിപാടികളും പ്രവാചക തിരുപ്പിറവിയുമായി ബന്ധപ്പെട്ട മൗലിദ് പാരായണവുമെല്ലാം മാസാവസാനം വരെ നടക്കും.
Keywords: Kasaragod, News, Kerala, Kasargod Vartha, Quiz, Competition, COVID-19, Celebration of the Meelad-un-Nabi on Thursday; There will be no rallies, Quiz Competition in Kasargod vartha

നബിദിനത്തോടനുബന്ധിച്ച് കാസർകോട് വാർത്ത സംഘടിപ്പിക്കുന്ന ക്വിസ് മത്സരം
ചോദ്യങ്ങൾ:
1. പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മ സ്ഥലം?
2. ഇപ്പോൾ ആ സ്ഥലത്ത് എന്ത് പ്രവർത്തിക്കുന്നു?
3. പ്രവാചകൻ മുഹമ്മദ് നബിയെ മക്കക്കാർ വിളിച്ചിരുന്ന പേര്?
മത്സരം ഇങ്ങനെ:
- കാസർകോട് വാർത്തയുടെ ഫേസ്ബുക്, ഇൻസ്റ്റാഗ്രാം പേജുകള്‍ ഇത് വരെ ലൈക് ചെയ്യാത്തവര്‍ ലൈക് ചെയ്യുക.
- ഈ വാർത്ത ഷെയർ ചെയ്യുക.
- വിജയിയെയും ശരിയുത്തരവും ഇതേ പോസ്റ്റിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.
നിബന്ധനകള്‍:
- ഈ മത്സരം നവംബർ നാലിന് അവസാനിക്കും. അടുത്ത ദിവസങ്ങളിൽ ഫലപ്രഖ്യാപനം നടക്കും.
- ഒരാള്‍ ഒരു പ്രാവശ്യം മാത്രമേ ഉത്തരം പോസ്റ്റ് ചെയ്യാന്‍ പാടുള്ളു.
- ശരിയുത്തരം പോസ്റ്റ് ചെയ്യുന്നവരില്‍ നിന്ന് വിജയിയെ നെറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.
- ശരിയുത്തരം നൽകുന്ന 10 വിജയികള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്.
- മല്‍സര സംബന്ധമായ എല്ലാ തീരുമാനങ്ങളും കാസര്‍കോട് വാര്‍ത്തയില്‍ നിക്ഷിപ്തമായിരിക്കും.
- കാസര്‍കോട് വാര്‍ത്ത കുടുംബത്തിലെ അംഗങ്ങള്‍ക്കോ സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്യുന്ന സ്ഥാപനങ്ങളിലുള്ളവര്ക്കോ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.