ബേക്കറിയില്‍ കവര്‍ച്ചക്കെത്തിയ മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി
Jun 3, 2016, 19:14 IST
ചെര്‍ക്കള: (www.kasargodvartha.com 03/06/2016) ചെര്‍ക്കളയില്‍ പുതുതായി പ്രവര്‍ത്തനമാരംഭിച്ച എം എസ് ബേക്കറിയില്‍ കവര്‍ച്ചക്കെത്തിയ മോഷ്ടാവ് സിസിടിവിയില്‍ കുടുങ്ങി. ജൂണ്‍ രണ്ടിന് പുലര്‍ച്ചെ 3.45 മണിയോടെയാണ് മോഷ്ടാവ് ബേക്കറിയില്‍ കവര്‍ച്ചക്കെത്തിയത്. ബേക്കറിയുടെ പിന്‍വശത്തെ ഗ്രില്‍സ് തകര്‍ത്താണ് അകത്തുകടന്നത്. ക്യാഷ് കൗണ്ടര്‍ കുത്തിത്തുറത്ത് അതിലുള്ള 5,000 രൂപയോളം കവര്‍ന്നിട്ടുണ്ട്. സംഭവം സംബന്ധിച്ച് ബേക്കറി ഉടമ വിദ്യാനഗര്‍ പോലീസില്‍ പരാതി നല്കി.
പ്രതിയെ കുറിച്ച് ചില സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. അകത്തുകയറിയ മോഷ്ടാവ് ആദ്യം മുഖം മറച്ചിരുന്നില്ല. പിന്നീട് കൈയ്യിലുണ്ടായിരുന്ന തോര്‍ത്ത് ഉപയോഗിച്ച് മുഖം മറച്ചാണ് കവര്‍ച്ച നടത്തിയത്. ടീ ഷര്‍ട്ടും പാന്റ്സുമാണ് മോഷ്ടാവിന്റെ വേഷം. കാസര്‍കോട്ടും പരിസരപ്രദേശങ്ങളിലും നടന്ന പല കവര്‍ച്ചകള്‍ക്കു പിന്നിലും ഈ യുവാവാണെന്ന് സംശയിക്കപ്പെടുന്നു. പ്രതിയെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
വീഡിയോ കാണാം

Keywords: Kasaragod, Kerala, Robbery, bakery, Accuse, Police, Investigation, complaint, CCTV catches robber's picture from Bakery.
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.