city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Caste abuse cases | ജാതി അധിക്ഷേപങ്ങള്‍ മറ്റിടങ്ങളെ അപേക്ഷിച്ച് കാസര്‍കോട് ജില്ലയില്‍ വളരെ കുറവാണെന്ന് സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷന്‍; അദാലതിൽ 92 പരാതികള്‍ തീര്‍പ്പാക്കി

കാസർകോട്: (www.kasaragodvartha.com) ജാതി അധിക്ഷേപങ്ങള്‍ കാസര്‍കോട് ജില്ലയില്‍ വളരെ കുറവാണെന്ന് സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷന്‍. ചെയര്‍മാന്‍ ബി എസ് മാവോജിയുടെ നേതൃത്വത്തില്‍ നടന്ന ജില്ലാതല പരാതി പരിഹാര അദാലതില്‍ 92 പരാതികള്‍ തീര്‍പ്പാക്കി.
  
Caste abuse cases | ജാതി അധിക്ഷേപങ്ങള്‍ മറ്റിടങ്ങളെ അപേക്ഷിച്ച് കാസര്‍കോട് ജില്ലയില്‍ വളരെ കുറവാണെന്ന് സംസ്ഥാന പട്ടികജാതി പട്ടിക ഗോത്രവര്‍ഗ കമീഷന്‍; അദാലതിൽ 92 പരാതികള്‍ തീര്‍പ്പാക്കി

കാസര്‍കോട് മുനിസിപല്‍ കോണ്‍ഫറന്‍സ് ഹോളില്‍ രണ്ട് ദിവസങ്ങളിലായി നടന്ന പരാതി പരിഹാര അദാലതില്‍ ആകെ 116 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 24 പരാതികള്‍ മാറ്റിവെച്ചു. പരാതികളില്‍ കൂടുതലും ഭൂസംബന്ധമായതായിരുന്നു. പട്ടയഭൂമി പ്രശ്‌നങ്ങള്‍, അതിര്‍ത്തി നിര്‍ണയ തര്‍ക്കങ്ങള്‍, പട്ടയഭൂമിയിലേക്കുള്ള വഴി തടസപ്പെടുത്തി തുടങ്ങിയവയാണ് ഏറെയും. മാറ്റിവെച്ച പരാതികള്‍ അടുത്ത ഹിയറിംഗിലേക്കുള്ളവയും റിപോർട് കിട്ടാനുള്ളവയുമാണ്.

62 പരാതികള്‍ പരാതി പരിഹാര അദാലതില്‍ നേരിട്ട് ലഭിച്ചിരുന്നു. അവ പിന്നീട് പരിഗണിക്കും. അക്രമം, അടിപിടി, ജാതി പേര് വിളിച്ചുള്ള അധിഷേപങ്ങള്‍ തുടങ്ങിയ കേസുകള്‍ മറ്റു ജില്ലകളെ അപേക്ഷിച്ച് കാസര്‍കോട് ജില്ലയില്‍ വളരെ കുറവാണെന്ന് കമീഷന്‍ അഭിപ്രായപ്പെട്ടു. 75 ശതമാനത്തോളം കേസുകള്‍ പരിഹരിച്ചു. അദാലത് വളരെ വിജയകരമായിരുന്നെന്നും രണ്ടു ദിവസവും പൂര്‍ണ സമയം കമീഷനോടൊപ്പം പ്രവര്‍ത്തിച്ച കാഞ്ഞങ്ങാട്ട് സബ് കളക്ടര്‍ ഡി ആര്‍ മേഘശ്രീയെയും കമിഷന്‍ പ്രശംസിച്ചു.

കമീഷന്‍ അംഗം എസ് അജയ കുമാര്‍, രജിസ്ട്രാര്‍ പി ഷേര്‍ലി, കലക്ടർ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ്, ജില്ലാ പൊലീസ് മേധാവി വൈഭവ് സക്‌സേന, കാഞ്ഞങ്ങാട് സബ് കലക്ടര്‍ ഡി ആര്‍ മേഘശ്രീ, ജില്ലാ പട്ടിക ജാതി വികസന ഓഫീസർ എസ് മീനാ റാണി, പട്ടിക വർഗ വികസന ഓഫീസർ മല്ലിക, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും അദാലത്തില്‍ പങ്കെടുത്തു.


Keywords:  Kasaragod, Kerala, News, Top-Headlines, District, Adalath, Complaint, Kasaragod-Municipality, Municipal Conference Hall, Kanhangad, State Commission for Scheduled Castes and Scheduled Tribes said that caste abuse is very low in Kasargod district.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia