കാറിലെത്തിയ സംഘം ബൈക്ക് യാത്രക്കാരന്റെ സ്കൂട്ടിയും 37,000 രൂപയും എ ടി എം കാര്‍ഡും കവര്‍ന്നു
May 2, 2017, 11:35 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 02.05.2017) കാറിലെത്തിയ സംഘം ബൈക്ക് യാത്രക്കാരനെ ആക്രമിച്ച് സ്കൂട്ടിയും 37,000 രൂപയും റേഷന്‍ കാര്‍ഡും എ ടി എം കാര്‍ഡും വിലപ്പെട്ട രേഖകളും കവര്‍ന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ അജാനൂര്‍ കടപ്പുറത്താണ് അക്രമമുണ്ടായത്. അജാനൂര്‍ കടപ്പുറത്തെ കെ മണിയുടെ പണവും രേഖകളുമാണ് കവര്‍ന്നത്.
സംഭവവുമായി ബന്ധപ്പെട്ട് അജാനൂര്‍ കടപ്പുറത്തെ ദില്ലി എന്ന ദിലീപ്, സുജിത്ത് എന്നിവരെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കെ എല്‍ 60 ജെ 7080 നമ്പര്‍ കാറിലെത്തിയ സംഘം മണി സഞ്ചരിച്ച കെ എല്‍ 60 ജി 6802 എന്ന നമ്പര്‍ സ്ക്കൂട്ടി തടഞ്ഞുനിര്‍ത്തി വടിവാള്‍ വീശി ഭീഷണിപ്പെടുത്തിയാണ് സ്കൂട്ടിയും പണവും വിലപ്പെട്ട രേഖകളും തട്ടിയെടുത്തത്.
അക്രമി സംഘത്തില്‍ നിന്നും ഓടി രക്ഷപ്പെട്ട മണി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് സംഘം നടത്തിയ തിരച്ചിലിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Keywords: Kanhangad, Kerala, News, Car, Criminal-gang, Bike, Scooter, Robbery, ATM Cards.