ജാതിപ്പേര് വിളിച്ചതിന് വില്ലേജ് ഓഫീസര്‍ക്കെതിരെ കേസ്
Feb 27, 2013, 15:04 IST
കാസര്‍കോട്: വില്ലേജ് ഓഫീസില്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനെത്തിയ പട്ടികജാതി വിഭാഗക്കരാനെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്ന പരാതിയില്‍ വിദ്യാനഗര്‍ പോലീസ് വില്ലേജ് ഓഫീസര്‍ക്കെതിരെ കേസെടുത്തു.
തെക്കില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ടി ജയകുമാറിനെതിരെയാണ് കേസെടുത്തത്. ചട്ടഞ്ചാല്‍ 55-ാം മൈലിലെ കെ.വി നാരായണന്റെ (63) പരാതിയിലാണ് കേസ്.
ഇതേ സംഭവത്തില്‍ വില്ലേജ് ഓഫീസറുടെ ഔദ്യോഗിക കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്ന പരാതിയിലും പോലീസ് കേസെടുത്തു. വില്ലേജ് ഓഫീസര്‍ ജയകുമാറിന്റെ പരാതിയില്‍ നാരായണന്‍, ഭാര്യ എന്നിവര്‍ക്കെതിരെയാണ് കേസ്.
Keywords: Case, Village Office, Police, Vidya Nagar, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.