city-gold-ad-for-blogger

കൗണ്‍സിലിംഗിന്‌ കൂട്ടിക്കൊണ്ട്‌ പോയി വിദ്യാര്‍ഥിയെ ക്വാര്‍ടേഴ്‌സിൽ വെച്ച് പീഡിപ്പിച്ചതായി പരാതി; പ്രിൻസിപാളിനെതിരെ കേസ്

നീലേശ്വരം: (www.kasargodvartha.com 09.03.2021) വിദ്യാര്‍ഥിയെ കൗണ്‍സിലിംഗിന്‌ കൂട്ടിക്കൊണ്ട്‌ പോയി ക്വാര്‍ ടേഴ്‌സിൽ വെച്ച് പീഡിപ്പിച്ചതായുള്ള പരാതിയിൽ  പ്രിൻസിപാളിനെതിരെ കേസ്. 19 വയസ്സുകാരനായ ഐ ടി ഐ വിദ്യാര്‍ത്ഥിയാണ് പ്രകൃതി വിരുദ്ധ പീഡനത്തിനിരയായതായി പറയുന്നത്‌. സംഭവമുയി ബന്ധപ്പെട്ട്‌ ഐടി ഐയിലെ പ്രിന്‍സിപാള്‍ തിരുവനന്തപുരം സ്വദേശി ബിജു (52) വിനെതിരെ നീലേശ്വരം പൊലീസ്‌ കേസെടുത്തു.

കൗണ്‍സിലിംഗിന്‌ കൂട്ടിക്കൊണ്ട്‌ പോയി വിദ്യാര്‍ഥിയെ ക്വാര്‍ടേഴ്‌സിൽ വെച്ച് പീഡിപ്പിച്ചതായി പരാതി;  പ്രിൻസിപാളിനെതിരെ കേസ്

വീട്ടിലെത്തിയ വിദ്യാര്‍ഥി സംഭവം രക്ഷിതാക്കളെ അറിയിക്കുകയായിരുന്നു. പിന്നീട്‌ ഇവരുടെ സാന്നിധ്യത്തില്‍ നീലേശ്വരം പൊലീസ്‌ വിദ്യാര്‍ഥിയില്‍ നിന്നും മൊഴിയെടുത്ത ശേഷം കേസെടുക്കുകയായിരുന്നു. അന്വേഷണത്തിനിടയില്‍ ഇയാളെ അന്വേഷിച്ച്‌ പൊലീസ്‌ എരിക്കുളത്തെ താമസസ്ഥലത്ത്‌ എത്തിയെങ്കിലും കണ്ടെത്താനായില്ല. സ്ഥലത്ത്‌ നിന്നും മുങ്ങിയതായാണ്‌ സൂചന. മൊബൈല്‍ ഫോണ്‍ സ്വിച് ഓഫ്‌ ചെയ്ത നിലയിലാണ്‌.

Keywords:  Kerala, News, Kasaragod, Top-Headlines, Boy, Student, Teacher, Principal, Molestation, Police, Case, Investigation, Neeleswaram, Case against principal who took student to counseling and molested him in the quarters.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia