city-gold-ad-for-blogger

യുവതി അവിഹിതബന്ധത്തില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവത്തില്‍ പീഡിപ്പിച്ച വാര്‍പ്പ് തൊഴിലാളിക്കെതിരെ പോലീസ് കേസെടുത്തു

തൃക്കരിപ്പൂര്‍: (www.kasargodvartha.com 06.10.2018) യുവതി അവിഹിതബന്ധത്തില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവത്തില്‍ യുവതിയെ പീഡിപ്പിച്ച വാര്‍പ്പ് തൊഴിലാളിക്കെതിരെ പോലീസ് കേസെടുത്തു. തൃക്കരിപ്പൂര്‍ കന്നുവീട് കടപ്പുറത്തെ രാജനെതിരെയാണ് ചന്തേര പോലീസ് കേസെടുത്തത്. ഇയാളാണ് തന്നെ പീഡിപ്പിച്ചതെന്ന് കാണിച്ച് യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം വൈകിട്ട് വയറുവേദനയും അലര്‍ജിയുമാണെന്ന് പറഞ്ഞാണ് യുവതിയും മാതാവും തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയിലെത്തിയത്. ഡ്യൂട്ടി ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ യുവതി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയും പോലീസിന്റെ സഹായത്തോടെ യുവതിയെ പയ്യന്നൂര്‍ ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ വെച്ച് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

യുവതി അവിഹിതബന്ധത്തില്‍ കുഞ്ഞിന് ജന്മം നല്‍കിയ സംഭവത്തില്‍ പീഡിപ്പിച്ച വാര്‍പ്പ് തൊഴിലാളിക്കെതിരെ പോലീസ് കേസെടുത്തു


എന്നാല്‍ അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ ഏറ്റെടുക്കാന്‍ യുവതി തയ്യാറായിരുന്നില്ല. ഇതോടെ പോലീസ് ചൈല്‍ഡ് ലൈനിനെ വിവരമറിയിക്കുകയും ചൈല്‍ഡ് ലൈന്‍ ഇടപെട്ട് കുഞ്ഞിനെ ചൈല്‍ഡ് ലൈന്‍ പട്ടുവം ദീന സേവന സഭയെ ഏല്‍പിക്കുകയുമായിരുന്നു.

Related News:
പ്രസവിച്ച യുവതിക്ക് കുഞ്ഞിനെ വേണ്ട; ചൈല്‍ഡ് ലൈന്‍ ഇടപെട്ട് കുഞ്ഞിനെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി, ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്ന് പോലീസ്

അവിഹിത ബന്ധത്തില്‍ പിറന്ന കുഞ്ഞിനെ ഏറ്റെടുക്കാത്ത യുവതിക്ക് നിയമപ്രകാരമുള്ള 60 ദിവസം നല്‍കുമെന്ന് സി ഡബ്ല്യു സി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Trikaripur, Molestation, Police, case, Case against man for molesting woman
  < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia