city-gold-ad-for-blogger

ടിപ്പറില്‍ കടത്തിയ പൂഴി പോലീസ് പിന്തുടര്‍ന്നപ്പോള്‍ റോഡില്‍ ചൊരിഞ്ഞു, ഡ്രൈവര്‍ക്കെതിരെ കേസ്

കാസര്‍കോട്: (www.kasargodvartha.com 04.06.2014) അനധികൃതമായി വാരി ടിപ്പറില്‍ കടത്തുകയായിരുന്ന പൂഴി പോലീസ് പിന്തുടര്‍ന്നപ്പോള്‍ റോഡില്‍ ചൊരിഞ്ഞു. ഡ്രൈവറെ അറസ്റ്റു ചെയ്തു. ലോറി കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച സിറാമിക്‌സ് റോഡിലാണ്  സംഭവം. തളങ്കര കടവത്തു നിന്ന് വാരിയെടുത്ത പൂഴിയുമായി പോവുകയായിരുന്നു ലോറി. 

ലോറിയെ പിടികൂടാന്‍ പോലീസ് മൂന്ന് ബൈക്കുകളിലായി പിന്തുടര്‍ന്നപ്പോള്‍ പൂഴി റോഡില്‍ ചൊരിയുകയായിരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ വിദ്യാനഗര്‍ ഇമായത്ത് നഗറിലെ കെ.റഫീഖിനെ പോലീസ് അറസ്റ്റുചെയ്തു.  പൂഴി തങ്ങളുടെമേല്‍ ചൊരിഞ്ഞ് അപകടപ്പെടുത്താനായിരുന്നു ഡ്രൈവറുടെ ശ്രമമെന്ന് പോലീസുകാര്‍ പറഞ്ഞു. 

ടിപ്പറില്‍ കടത്തിയ പൂഴി പോലീസ് പിന്തുടര്‍ന്നപ്പോള്‍ റോഡില്‍ ചൊരിഞ്ഞു, ഡ്രൈവര്‍ക്കെതിരെ കേസ്ടിപ്പര്‍ ലോറികള്‍ക്ക് എസ്.പി. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടു മണിമുതല്‍ 10 മണിവരേയും വൈകിട്ട് മൂന്നു മണി മുതല്‍ അഞ്ച് മണി വരേയും ടിപ്പര്‍ ലോറികള്‍ ഓടിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്കു പോവുന്നതും മടങ്ങുന്നതുമായ സമയമായതിനാലാണിത്. ടിപ്പര്‍ ലോറികളുടെ മത്സര ഓട്ടവും അമിത വേഗതയും പലപ്പോഴും അപകടങ്ങള്‍ക്കു വഴിവെക്കുന്നു.
അതിനിടെ ചൗക്കി ആസാദ് നഗറില്‍ ഓട്ടോയില്‍ കടത്തിയ മണലും പോലീസ് പിടികൂടി. കെ. എല്‍. 14 ബി 5874 നമ്പര്‍ ഓട്ടോയിലാണ് മണല്‍ കടത്തിയത്. ഡ്രൈവര്‍ കെ. ഇബ്രാഹിമിനെ അറസ്റ്റു ചെയ്തു. ഓട്ടോ കസ്റ്റഡിയിലെടുത്തു. 

ടിപ്പറില്‍ കടത്തിയ പൂഴി പോലീസ് പിന്തുടര്‍ന്നപ്പോള്‍ റോഡില്‍ ചൊരിഞ്ഞു, ഡ്രൈവര്‍ക്കെതിരെ കേസ്
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍

Keywords: Auto Rikshaw, Police, Sand, Tipper, Complaint, SP, Jail, Thalangara, Kadavathu,Road, Vidya Nagar, Follow, Siramics

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia