ടിപ്പറില്‍ കടത്തിയ പൂഴി പോലീസ് പിന്തുടര്ന്നപ്പോള് റോഡില്‍ ചൊരിഞ്ഞു, ഡ്രൈവര്‍ക്കെതിരെ കേസ്
Jun 4, 2014, 12:24 IST
കാസര്‍കോട്: (www.kasargodvartha.com 04.06.2014) അനധികൃതമായി വാരി ടിപ്പറില്‍ കടത്തുകയായിരുന്ന പൂഴി പോലീസ് പിന്തുടര്ന്നപ്പോള് റോഡില്‍ ചൊരിഞ്ഞു. ഡ്രൈവറെ അറസ്റ്റു ചെയ്തു. ലോറി കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച സിറാമിക്സ് റോഡിലാണ് സംഭവം. തളങ്കര കടവത്തു നിന്ന് വാരിയെടുത്ത പൂഴിയുമായി പോവുകയായിരുന്നു ലോറി.
ലോറിയെ പിടികൂടാന്‍ പോലീസ് മൂന്ന് ബൈക്കുകളിലായി പിന്തുടര്ന്നപ്പോള് പൂഴി റോഡില്‍ ചൊരിയുകയായിരുന്നു. സംഭവത്തില്‍ ലോറി ഡ്രൈവര്‍ വിദ്യാനഗര്‍ ഇമായത്ത് നഗറിലെ കെ.റഫീഖിനെ പോലീസ് അറസ്റ്റുചെയ്തു. പൂഴി തങ്ങളുടെമേല്‍ ചൊരിഞ്ഞ് അപകടപ്പെടുത്താനായിരുന്നു ഡ്രൈവറുടെ ശ്രമമെന്ന് പോലീസുകാര്‍ പറഞ്ഞു.
ടിപ്പര്‍ ലോറികള്‍ക്ക് എസ്.പി. നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടു മണിമുതല്‍ 10 മണിവരേയും വൈകിട്ട് മൂന്നു മണി മുതല്‍ അഞ്ച് മണി വരേയും ടിപ്പര്‍ ലോറികള്‍ ഓടിക്കാന്‍ പാടില്ലെന്നാണ് നിര്‍ദേശം. വിദ്യാര്‍ത്ഥികള്‍ സ്കൂളിലേക്കു പോവുന്നതും മടങ്ങുന്നതുമായ സമയമായതിനാലാണിത്. ടിപ്പര്‍ ലോറികളുടെ മത്സര ഓട്ടവും അമിത വേഗതയും പലപ്പോഴും അപകടങ്ങള്‍ക്കു വഴിവെക്കുന്നു.
അതിനിടെ ചൗക്കി ആസാദ് നഗറില്‍ ഓട്ടോയില്‍ കടത്തിയ മണലും പോലീസ് പിടികൂടി. കെ. എല്‍. 14 ബി 5874 നമ്പര്‍ ഓട്ടോയിലാണ് മണല്‍ കടത്തിയത്. ഡ്രൈവര്‍ കെ. ഇബ്രാഹിമിനെ അറസ്റ്റു ചെയ്തു. ഓട്ടോ കസ്റ്റഡിയിലെടുത്തു.
കിടപ്പറയില്‍ അയാള്‍ക്ക് സംഭവിക്കുന്ന 10 തെറ്റുകള്‍
Keywords: Auto Rikshaw, Police, Sand, Tipper, Complaint, SP, Jail, Thalangara, Kadavathu,Road, Vidya Nagar, Follow, Siramics
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067
![]() |
| K.Rafeeque |








