city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുന്നു; നാല് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്

വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുന്നു; നാല് പേര്‍ക്കെതിരെ വധശ്രമത്തിന് കേസ്
കാസര്‍കോട്: ബുധനാഴ്ച വൈകിട്ട് 3.30 മണിയോടെ നെല്ലിക്കുന്ന് ലളിതകലാസദനം ഓഡിറ്റോറിയത്തില്‍ കോളജ്ഡേ പരിപാടിക്കിടെ കുത്തേറ്റ വിദ്യാനഗര്‍ ത്രിവേണി കോളേജിലെ മൂന്നാം വര്‍ഷ ബികോം വിദ്യാര്‍ഥി ചെര്‍ക്കളയിലെ ഇബ്രാഹിം ഷാനിദി (21)ന്റെ നില ഗുരുതരമായി തുടരുന്നു. മംഗലാപുരം യൂണിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഷാനിദിനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.

ഷാനിദിന്റെ സുഹൃത്തായ ഹുസൈന്‍ ഇര്‍ഷാദിന്റെ പരാതിയില്‍ കാസര്‍കോട് ടൗണ്‍ പോലീസ് 307 വകുപ്പ് പ്രകാരം നാലുപേര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. കോളജ്ഡേ പരിപാടി നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് നാലംഗ സംഘം മാരകായുധങ്ങളുമായെത്തി ഷാനിദിനെ കുത്തിവീഴ്ത്തിയത്. കഴിഞ്ഞദിവസം ചെങ്കള നാലാംമൈലില്‍ കൊലക്കേസില്‍ പ്രതിയായ അണങ്കൂര്‍ ജെ.പി. കോളനിയിലെ ജ്യോതിഷിന് (26) കുത്തേറ്റ സംഭവത്തിന് തിരിച്ചടിയായാണ് കോളജ് വിദ്യാര്‍ഥിയെ കുത്തിയതെന്നാണ് പോലീസ് അന്വേഷണത്തില്‍ സൂചന ലഭിച്ചിരിക്കുന്നത്.

യുവാവ് കുത്തേറ്റ് വീണ സ്ഥലം കാസര്‍കോട് എസ്.പി.എസ്. സുരേന്ദ്രന്‍, ഡി.വൈ.എസ്.പി രഘുറാം  സി.ഐ. സി.കെ. സുനില്‍ കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സന്ദര്‍ശിക്കുകയും പ്രതികള്‍ക്ക് വേണ്ടി വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാസര്‍കോട്ടുണ്ടായ കത്തിക്കുത്തിലും അനിഷ്ട സംഭവത്തിലും കര്‍ശന നടപടി സ്വീകരിക്കാന്‍ ഉന്നതങ്ങളില്‍ നിന്നും നിര്‍ദേശം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് വ്യാപകമായ വാഹന പരിശോധനയും റെയ്ഡും നടത്തി.

നിരപരാധികളായ ആരെയും പിടികൂടരുതെന്ന് കര്‍ശന നിര്‍ദേശം ഉള്ളതിനാല്‍ യഥാര്‍ഥ പ്രതികളെ മാത്രമെ പിടികൂടുകയുള്ളൂ വെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വധശ്രമക്കേസിന്റെ അന്വേഷണം പ്രത്യേക സംഘത്തെ ഏല്‍പ്പിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.

കാസര്‍കോട്ടുണ്ടായ അനിഷ്ട സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് വ്യാഴാഴ്ച രാത്രി എട്ട് മണിമുതല്‍  രാവിലെ എട്ട് മണിവരെ ഒരാഴ്ച്ചക്കാലത്തേക്ക് ബൈക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കണ്ണൂരില്‍ നിന്നും മറ്റും കൂടുതല്‍ പോലീസിനെയും സി.ആര്‍.പി.എഫ് വിഭാഗത്തെയും കാസര്‍കോട്ട് നിയമിച്ചിട്ടുണ്ട്. അക്രമങ്ങള്‍ ഉണ്ടാകാനുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് പിക്കറ്റും, പരിശോധനയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാത്രി വാഹന പരിശോധനയും കര്‍ശനമാക്കിയിട്ടുണ്ട്.


'അക്രമത്തിന്റെ മറവില്‍ പള്ളി ഇമാമുമാരെ കരുവാക്കുന്നത് പ്രത്യാഘാതമുണ്ടാക്കും'


Keywords: College, Programme, kasaragod, Police, Attack, Assault, Cherkala, hospital, Kerala, Vidya Nagar, Shanib, Triveni College, Youth, Attack, Murder-attempt, Case, Kasaragod, Anangoor, Mangalore, Bike, Car, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia