സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് സംബന്ധിച്ച് തര്‍ക്കം; ഡോക്ടറെ ഭീഷണിപ്പെടുത്തിയതായി പരാതി, 3 പേര്‍ക്കെതിരെ കേസ്
Nov 3, 2017, 18:32 IST
പെര്‍ള: (www.kasargodvartha.com 03.11.2017) സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് സംബന്ധിച്ചുണ്ടായ തര്‍ക്കമെന്നു പറയുന്നു ഡോക്ടറെ ഭീഷണിപ്പെടുത്തിയതിന് മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. പെര്‍ള പ്രാഥമികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറും മലപ്പുറം സ്വദേശിയുമായ ഡോ. ഋഷികേഷിന്റെ പരാതിയില്‍ എന്‍മകജെ പഞ്ചായത്തംഗങ്ങളായ ഉദയഷെട്ടിയാര്‍, സതീഷ് പുലാല്‍, മമത എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
വയോധികര്‍ക്ക് കട്ടില്‍ നല്‍കുന്ന പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത് സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ഡോക്ടറുടെ പരാതി. അതേസമയം വയോധികര്‍ക്ക് കട്ടില്‍ നല്‍കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ഡോക്ടര്‍ വിമുഖത കാട്ടിയപ്പോള്‍ ചോദ്യം ചെയ്ത വിരോധത്തില്‍ വ്യാജ പരാതി നല്‍കുകയായിരുന്നുവെന്ന് പഞ്ചായത്തംഗങ്ങള്‍ ആരോപിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Doctor, complaint, case, Police, Case against 3 for threatening doctor
Keywords: Kasaragod, Kerala, news, Doctor, complaint, case, Police, Case against 3 for threatening doctor