യുവതിയുടെ അശ്ലീല വീഡിയോ ഇന്റര്‍നെറ്റിലിടുമെന്ന് ഫോണിലൂടെയും വാട്‌സ്ആപ്പിലൂടെയും ഭീഷണി; 3 ലക്ഷം തട്ടാന്‍ ശ്രമിച്ച 2 പേര്‍ക്കെതിരെ പോലീസ് കേസ്
Dec 10, 2016, 10:07 IST
ബേഡകം: (www.kasargodvartha.com 10/12/2016) യുവതിയുടെ അശ്ലീല വീഡിയോ ഇന്റര്‍നെറ്റിലിടുമെന്ന് ഭീഷണിപ്പെടുത്തി മൂന്നു ലക്ഷം തട്ടാന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ രണ്ടു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബേഡകം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഒരു യുവതിയാണ് പരാതിയുമായി പോലീസിലെത്തിയത്.
നവംബര്‍ 29ന് രണ്ടു പേര്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനു ശേഷം ഫോണിലും വാട്‌സ്ആപ്പിലും ഭീഷണി പതിവായതോടെ യുവതി ജില്ലാ പോലീസ് ചീഫില്‍ പരാതി നല്‍കുകയായിരുന്നു. യുവതി ജോലി ചെയ്യുന്ന സ്ഥലത്തെ വിവരങ്ങള്‍ ശേഖരിച്ച് കഥ മെനഞ്ഞുണ്ടാക്കി ഭീഷണിപ്പെടുത്തി പണം തട്ടാനാണ് പ്രതികളുടെ ശ്രമമെന്നും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരുന്നു.

Keywords: Kasaragod, Kerala, Bedakam, case, Police, Investigation, Mobile Phone, Case against 2 for threatening.