city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കനത്ത മഴയില്‍ ജില്ലയില്‍ രണ്ടിടങ്ങളില്‍ മരം വീണ് കാറുകള്‍ തകര്‍ന്നു, ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു

കാസര്‍കോട്: (www.kasargodvartha.com 09.06.2018) കനത്ത മഴയില്‍ ജില്ലയില്‍ രണ്ടിടങ്ങളില്‍ മരം വീണ് കാറുകള്‍ തകര്‍ന്നു. കാസര്‍കോട് ഫോര്‍ട്ട്‌റോഡ്, നായന്മാര്‍മൂല എന്നിവിടങ്ങളിലാണ് മരം കടപുഴകി കാറിന് മുകളിലേക്ക് വീണത്. ഫോര്‍ട്ട് റോഡില്‍ മെബൈല്‍ കട നടത്തുന്ന നെല്ലിക്കട്ടയിലെ അബ്ദുല്‍ സലാമിന്റെ ഉടമസ്ഥതയിലുള്ള കാറാണ് ഫോര്‍ട്ട്‌റോഡില്‍ മരം വീട് തകര്‍ന്നത്. കാര്‍ പാര്‍ക്ക് ചെയ്ത് കടയിലെത്തിയതായിരുന്നു സലാം. നായന്മാര്‍മൂല ടൗണിലാണ് പാര്‍ക്ക് ചെയ്ത കാറിന് മുകളില്‍ മരം ഒടിഞ്ഞുവീണത്. ആര്‍ക്കും പരിക്കേറ്റില്ല.

കനത്ത മഴയില്‍ ജില്ലയില്‍ രണ്ടിടങ്ങളില്‍ മരം വീണ് കാറുകള്‍ തകര്‍ന്നു, ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു

അതേസമയം വെള്ളിയാഴ്ച രാത്രിയുണ്ടായ ശക്തമായ കാറ്റിലും മഴയിലും കാസര്‍കോട്- മംഗളൂരു ദേശീയപാതയില്‍ കറന്തക്കാട്ട് മരം ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി മരങ്ങള്‍ മുറിച്ചുമാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. വെള്ളിയാഴ്ചയും രാത്രിയും ശനിയാഴ്ചയുമായുണ്ടായ ശക്തമായ കാറ്റിലും മഴയിലും ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ വന്‍നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകി വീടിന് മുകളിലേക്ക് വീണ് വീട് തകരുകയും ഇലക്ട്രിക് പോസ്റ്റിന് മുകളില്‍ വീണ് പോസ്റ്റുകള്‍ തകര്‍ന്ന സംഭവവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈദ്യുതി ലൈനുകള്‍ പൊട്ടിവീണ് പലപ്രദേശങ്ങളും ഇരുട്ടിലാണിപ്പോള്‍.

കനത്ത മഴയില്‍ ജില്ലയില്‍ രണ്ടിടങ്ങളില്‍ മരം വീണ് കാറുകള്‍ തകര്‍ന്നു, ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു

കനത്ത മഴയില്‍ ജില്ലയില്‍ രണ്ടിടങ്ങളില്‍ മരം വീണ് കാറുകള്‍ തകര്‍ന്നു, ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു

കനത്ത മഴയില്‍ ജില്ലയില്‍ രണ്ടിടങ്ങളില്‍ മരം വീണ് കാറുകള്‍ തകര്‍ന്നു, ദേശീയപാതയില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Rain, Tree, Car, Collapse, Police, Fire force, Cars damaged after tree collapse.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia