city-gold-ad-for-blogger

ഭിന്നശേഷി കുട്ടികൾക്കായി കരുതൽ; സംസ്ഥാനത്തെ ആദ്യ ടെലി റിഹാബ് സംവിധാനം കാസർകോട്ട് ആരംഭിച്ചു

കാസർകോട്: (www.kasargodvartha.com 07.05.2021) ജില്ലയിലെ ഭിന്നശേഷി കുട്ടികൾക്കായി ടെലി റിഹാബിലിറ്റേഷനും ഓൺലൈൻ തെറാപി സൗകര്യവും ആരംഭിച്ചു. ജില്ലാ കലക്ടർ ഡോ.ഡി സജിത് ബാബു ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു. അക്കര ഫൗൻഡേഷനുമായി സഹകരിച്ചു ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പുമാണ് സംവിധാനം ഒരുക്കിയത്.

ജില്ലാ സാമുഹിക നീതി ഓഫീസർ ശീബാ മുംതാസ് അധ്യക്ഷത വഹിച്ചു. സാമുഹ്യ നീതി വകുപ്പ് ജോയിന്റ് ഡയറക്ടർ ജലജ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ പ്രൊബേഷൻ ഓഫീസർ ബിജു പി സ്വാഗതവും ടെലി റിഹാബ് ജില്ലാ കോ ഓർഡിനേറ്റർ റീമ നന്ദിയും പറഞ്ഞു. ഡിഡിഇ കെ വി പുഷ്പ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ, എസ് എസ് കെ ജില്ലാ പ്രോഗ്രാം ഓഫീസർ പി രവീന്ദ്രൻ, ജില്ലാ ശിശുസംരക്ഷണ ഓഫീസർ ബിന്ദു സി എ, അക്കര ഫൗൻഡേഷൻ പ്രതിനിധി ജിമി രാജ് എന്നിവർ പങ്കെടുത്തു.

ഭിന്നശേഷി കുട്ടികൾക്കായി കരുതൽ; സംസ്ഥാനത്തെ ആദ്യ ടെലി റിഹാബ് സംവിധാനം കാസർകോട്ട് ആരംഭിച്ചു

കോവിഡ് പശ്ചാത്തലത്തിലാണ് സൗകര്യം ഒരുക്കിയത്. ഭിന്നശേഷി മേഖലയിൽ പ്രവർത്തിക്കുന്ന ഫിസിയോതെറാപിസ്റ്റ്, സ്പീച് തെറാപിസ്റ്റ്, ഒക്യൂപേഷൻ തെറാപിസ്റ്റ്, സൈകോളോജിസ്റ്റ്, സ്പെഷ്യൽ എജുകേറ്റർ, സോഷ്യൽ വർകർ എന്നീ പ്രൊഫഷണലുകളെ ഉപയോഗപ്പെടുത്തി കുട്ടികളുടെ പരിമിതി, വയസ്, ആവശ്യം എന്നിവ അടിസ്ഥാനപ്പെടുത്തി വീട്ടിൽ ചെയ്യേണ്ട നിർദേശങ്ങളാണ് ആദ്യ ഘട്ടത്തിൽ നൽകുന്നത്. തുടർന്ന് അവർക്കാവശ്യമായ വർക് ഷീറ്റ്, ഡെമോ വീഡിയോ, ഓൺലൈൻ തെറാപി എന്നിവയും നൽകും.

Keywords:  Kerala, News, Kasaragod, Handicape, Akkara Foundation, Social Justice Department, Child, Treatment, Inauguration, District Collector, Care for children with disabilities; Kasargod launches state's first tele-rehab system.
< !- START disable copy paste -->


Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia