city-gold-ad-for-blogger

യുവാവിനെ ഗള്‍ഫിലേക്ക് അയക്കാന്‍ എയര്‍പോര്‍ടിലേക്ക് പോയി മടങ്ങിയ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

രാജപുരം: (www.kasargodvartha.com 11.12.2021) കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഒടയംചാല്‍ അട്ടേങ്ങാനം വളവില്‍ ശനിയാഴ്ച രാവിലെയുണ്ടായ അപകടത്തില്‍ പാണത്തൂര്‍ കുടുമ്പൂരിലെ ശിവജി(60), മുകേഷ് (35), ശ്രീകുമാര്‍(26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. 

  

യുവാവിനെ ഗള്‍ഫിലേക്ക് അയക്കാന്‍ എയര്‍പോര്‍ടിലേക്ക് പോയി മടങ്ങിയ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് 3 പേര്‍ക്ക് പരിക്ക്

ശിവജിയുടെ മകനെ ഗള്‍ഫിലേക്ക് യാത്രയാക്കാന്‍ എയര്‍പോര്‍ടില്‍ പോയി തിരിച്ച് മടങ്ങവെ ഇവര്‍ സഞ്ചരിച്ച കെഎല്‍ 14വി 3292 നമ്പര്‍ കാര്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. 

നട്ടെല്ലിന് സാരമായി പരിക്കേറ്റ ശിവജിയെ പരിയാരത്തെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡികല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Keywords: Rajapuram, News, Kerala, Top-Headlines, Car, Injured, Accident, Medical College, Hospital, Car overturned and 3 injured

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia