കാര്‍ നിയന്ത്രണംവിട്ട് കലുങ്കിലേക്ക് പാഞ്ഞുകയറി; ഡ്രൈവര്‍ക്ക് പരിക്ക്
Nov 13, 2018, 10:36 IST
നീലേശ്വരം: (www.kasargodvartha.com 13.11.2018) കാര്‍ നിയന്ത്രണംവിട്ട് കലുങ്കിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 മണിയോടെ ദേശീയപാതയില്‍ പള്ളിക്കര റെയില്‍വേ ഗേറ്റിനു സമീപമാണ് അപകടമുണ്ടായത്. വെള്ളച്ചാല്‍ സ്വദേശി പി വിനോദിനാണ് (30) പരിക്കേറ്റത്. വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെറുവത്തൂര്‍ ഭാഗത്തേക്കു പോവുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കലുങ്കില്‍ ഇടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ വെട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പറയുന്നു. ഇടിയുടെ ആഘാതത്തില്‍ സ്റ്റിയറിംഗില്‍ നെഞ്ചമര്‍ന്ന് ശ്വാസതടസം അനുഭവപ്പെട്ട വിനോദിനെ ഓടിക്കൂടിയ നാട്ടുകാരാണ് ഉടന്‍ ആശുപത്രിയിലെത്തിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Driver, Injured, Car-Accident, Neeleswaram, Car accident near Pallikkara Railway Gate
< !- START disable copy paste -->