മഞ്ചേശ്വരത്ത് ടാങ്കര്‍ ലോറിക്ക് പിറകില്‍ കാറിടിച്ച് സ്ത്രീ മരിച്ചു; മൂന്ന് പേര്‍ക്ക് ഗുരുതരം
Nov 15, 2015, 17:21 IST
മഞ്ചേശ്വരം: (www.kasargodvartha.com 15/11/2015) കുഞ്ചത്തൂര്‍ ചെക്ക്‌പോസ്റ്റിന് സമീപം ടാങ്കര്‍ ലോറിക്ക് പിറകില്‍ കാറിടിച്ച് സ്ത്രീ മരിച്ചു. കാറിലുണ്ടായിരുന്ന മൂന്ന് പേരെ അതീവ ഗുരുതരാവസ്ഥയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടം.
മംഗളൂരുവില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിക്ക് പിറകില്‍ ഇതേ ഭാഗത്തേക്ക് വരികയായിരുന്ന കെഎല്‍ 14 ക്യൂ 6881 നമ്പര്‍ ആള്‍ട്ടോ കെ10 കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാറിന്റെ മുന്‍വശം തകര്‍ന്നു. ഓടിക്കൂടിയ നാട്ടുകാരാണ് കാറിനകത്ത് കുടുങ്ങിയവരെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ബന്തിയോട് ഹേരൂറിലെ യുവതിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
വിവരമറിഞ്ഞ് മഞ്ചേശ്വരം പോലീസും സ്ഥലത്തെത്തിയിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ച സ്ത്രീയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗല്‍പ്പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ച സ്ത്രീയെയോ, പരിക്കേറ്റവരെയോ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.