കൊച്ചിയിലേക്ക് വിനോദയാത്ര പുറപ്പെട്ട യുവാക്കള്‍ സഞ്ചരിച്ച കാര്‍ മഞ്ചേശ്വരം കുഞ്ചത്തൂരില്‍ മരത്തിലിടിച്ച് മറിഞ്ഞു: രണ്ട് പേര് മരിച്ചു
Jun 2, 2016, 10:25 IST
മഞ്ചേശ്വരം: (www.kasargodvartha.com 02/06/2016) കൊച്ചിയിലേക്ക് വിനോദയാത്ര പുറപ്പെട്ട യുവാക്കള്‍ സഞ്ചരിച്ച കാര്‍ മഞ്ചേശ്വരം കുഞ്ചത്തൂരില്‍ നിയന്ത്രണം വിട്ടു മരത്തിലിടിച്ച് മറിഞ്ഞു. അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കുഞ്ചത്തൂരിലെ മുഹമ്മദിന്റെ മകന് അഹ് മദ് ഫര്‍സാദ്(23), ഉപ്പള ഹീറോ സ്ട്രീറ്റിലെ അബ്ദുല്‍ ഖാദറിന്റെ മകന് അബ്ദുല്‍ മുന്‍സാര്‍ (22) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ 1.10 മണിയോടെ കുഞ്ചത്തൂര്‍ മാസ്കോ ഹാളിന് സമീപം ദേശീയ പാതയിലാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ കോളജ് വിദ്യാര്‍ത്ഥികളായ അഹ് മദ് ഫര്‍സാദും അബ്ദുല്‍ മുന്സാറുമടക്കമുള്ള യുവാക്കള്‍ കാറില്‍ കൊച്ചിയിലേക്ക് പുറപ്പെട്ടതായിരുന്നു.
മാസ്കോ ഹാളിന് സമീപമെത്തിയപ്പോള്‍ കാറിന്റെ നിയന്ത്രണം വിടുകയും റോഡരികിലെ മരത്തിലിടിച്ച് മറിയുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ മഞ്ചേശ്വരം പോലീസും നാട്ടുകാരും കാറില്‍ നിന്ന് എല്ലാവരെയും പുറത്തെടുത്തുവെങ്കിലും മുന്‍സാര്‍ തല്‍ക്ഷണം മരണപ്പെട്ടിരുന്നു. ഗുരുതര പരിക്കേറ്റ ഫര്‍സാദ് രാവിലെയോടെ ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു. മുഹമ്മദ് ഇര്‍ഷാദ് എന്ന യുവാവാണ് കാറോടിച്ചിരുന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിരുന്നു.
ഇര്‍ഷാദ് അടക്കം നാല് യുവാക്കള്‍ ഗുരുതരമായ പരിക്കുകളോടെ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്. ബുധനാഴ്ച രാത്രി മഴ പെയ്തതിനാല്‍ റോഡില്‍ വഴുക്കലുകള്‍ ഉണ്ടായിരുന്നു. ഇതാണ് കാര്‍ നിയന്ത്രണം വിടാന്‍ കാരണമെന്ന് സംശയിക്കുന്നു. പുലര്‍ച്ചെ ഉണ്ടായ അപകട മരണം നാടിനെ നടുക്കത്തിലാഴ്ത്തി.
![]() |
| അഹ് മദ് ഫര്‍സാദ് |

Keywords: Manjeshwaram, Kasaragod, Kerala, Accidental-Death, Youth, Police, Natives, Hospital, Injured, Tour, Kochi, Masco Hall, Car accident, Car accident in Kunjathoor: 2 died.
കാസർകോട് വാർത്തയുടെ ഫെയ്സ്ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും
പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ
അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം
കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.