city-gold-ad-for-blogger

ലോറി ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞു

ചെറുവത്തൂര്‍: (www.kasargodvartha.com 18/04/2017) ലോറി ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച ശേഷം കുഴിയിലേക്ക് മറിഞ്ഞു. തിങ്കളാഴ്ച വൈകുന്നേരം 6.30 മണിയോടെ മയ്യിച്ച വളവിലാണ് അപകടമുണ്ടായത്.

ചെറുവത്തൂര്‍ ഭാഗത്തുനിന്നും വരികയായിരുന്ന കാറാണ് മയ്യിച്ച പാലത്തിന് സമീപം പുഴയോട് ചേര്‍ന്നുകിടക്കുന്ന റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞത്. അതിവേഗതയില്‍ എതിരെ വരികയായിരുന്ന ലോറി ഇടിക്കുമെന്ന ആശങ്കയില്‍ കാര്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്.

ലോറി ഇടിക്കാതിരിക്കാന്‍ വെട്ടിക്കുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് കുഴിയിലേക്ക് മറിഞ്ഞു

കാര്‍ ഡ്രൈവര്‍ അമ്പലത്തറ മൂന്നാം മൈല്‍ സ്വദേശി മനാഫ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ശബ്ദം കേട്ട് പാലത്തിന് സമീപത്തെ കാവല്‍ പുരയിലുണ്ടായിരുന്ന യുവാക്കള്‍ ഓടിയെത്തുകയും മനാഫിനെ കാറില്‍ നിന്നും പുറത്തെടുക്കുകയുമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Cheruvathur, Accident, Car, Lorry, Bridge, Driver, Youth, Car accident in Cheruvathoor.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia