Seized | ട്രെയിനിൽ നിന്ന് കഞ്ചാവ് പിടികൂടി; പ്രതിക്കായി അന്വേഷണം ആരംഭിച്ചു
Mar 11, 2024, 19:59 IST
കാസർകോട്: (KasargodVartha) ചെന്നൈ - മംഗ്ളുറു എക്‌സ്പ്രസ് ട്രെയിനിൽ നിന്ന് 3.35 കിലോ കഞ്ചാവ് പിടികൂടി. ജെനറൽ കംപാർട്മെൻ്റിൽ പ്ലാസ്റ്റിക് ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. തിങ്കളാഴ്ച രാവിലെ 10.35 മണിയോടെയായിരുന്നു സംഭവം.
ട്രെയിൻ കാസർകോട് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ എക്സൈസ്, റെയിൽവേ പൊലീസ്, ആർ പി എഫ് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പ്രതിക്കായി എക്സൈസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.