Cannabis | നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് കഞ്ചാവ് പിടികൂടി; വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് വേണ്ടി അന്വേഷണം
Jun 15, 2023, 11:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് കഞ്ചാവ് പിടികൂടി. വാഹനത്തിൽ ഉണ്ടായിരുന്നവർക്ക് വേണ്ടി എക്സൈസ് അധികൃതർ അന്വേഷണം ആരംഭിച്ചു. പെരിയാട്ടടുക്കം മുനിക്കലിൽ നിർത്തിയിട്ടിരുന്ന കെ എൽ 60 ഇ 7514 നമ്പർ മാരുതി വാഗൺ ആർ കാറിൽ നിന്നാണ് ഹോസ്ദുർഗ് എക്സൈസ് സർകിൾ ഇൻസ്പെക്ടർ എം ദിലീപും സംഘവും ചേർന്ന് മയക്കുമരുന്ന് പിടികൂടിയത്.
തുടർന്ന് വാഹനവും കഞ്ചാവും കസ്റ്റഡിയിലെടുത്ത് കേസെടുത്തു. ഹോസ്ദുർഗ് സർകിൾ ഓഫീസിൽ ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെടുത്തത്. ഏറെ കാലമായി ഈ മേഖലകളിൽ കഞ്ചാവ് ഉപയോഗം വ്യാപകമാണെന്ന് പരാതികൾ ലഭിക്കുന്നുണ്ടെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. സിവിൽ എക്സൈസ് ഓഫീസർമാരായ കെ വി ഷാജി, ജിജിത്ത് കുമാർ, സിജിൻ എന്നിവരും ലഹരിമരുന്ന് വേട്ട നടത്തിയ സംഘത്തിൽ ഉണ്ടായിരുന്നു.