ക്യാന്‍സര്‍ രോഗികളുടെ രഹസ്യ രജിസ്ട്രിയുമായി 'അതിജീവനം' പദ്ധതി
Apr 14, 2017, 11:33 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 14.04.2017) ക്യാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസം പകരാന്‍ ഇതാദ്യമായി 'അതിജീവനം' പദ്ധതി. ക്യാന്‍സര്‍ രോഗികളുടെ വിശദവിവരം അറിയാന്‍ അവരുടെ മുഴുവന്‍ കാര്യങ്ങളും അടങ്ങുന്ന ഉള്ളടക്കവുമായി രഹസ്യ രജിസ്ട്രിയും തയ്യാറായി. രജിസ്ട്രിയിലെ രോഗികളുടെ വിവരങ്ങളെല്ലാം രഹസ്യമായിരിക്കും.
രോഗികള്‍ ആരാണെന്നോ പ്രദേശം ഏതാണെന്നോ, ഏത് തരം രോഗമാണ് ബാധിച്ചതെന്നോ ചികിത്സ നടത്തുന്നത് എങ്ങിനെയാണ് എന്നൊക്കെയുമുള്ള മുഴുവന്‍ വിവരങ്ങളും കൈകാര്യം ചെയ്യുന്ന ആരോഗ്യവകുപ്പ് ജീവനക്കരനും ചികില്‍സിക്കുന്ന ഡോക്ടര്‍ക്കും മാത്രം അറിയുന്ന തരത്തിലാണ് രജിസ്ട്രി തയ്യറാക്കിയത്. തലശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിഭാഗമാണ് അതിജീവനം പദ്ധതി നടപ്പിലാക്കുന്നത്. ഇതിന്റെ ഭാഗമായി പൂര്‍ണ്ണമായും ഓണ്‍ലൈനില്‍ സജീകരിച്ചതാണ് ക്യാന്‍സര്‍ രോഗികളുടെ രജിസ്ട്രി. തയ്യാറാക്കുന്നത് ഓണ്‍ലൈന്‍ ആളാണെങ്കിലും ഇതിലെ ഒരു വിവരങ്ങളും നെറ്റില്‍ പ്രസിദ്ധീകരിക്കില്ല.
തൃക്കരിപ്പൂര്‍, പടന്ന, വലിയപറമ്പ, പിലിക്കോട്, ചെറുവത്തൂര്‍, കയ്യൂര്‍ ചീമേനി എന്നീ ആറു ഗ്രാമ പഞ്ചായത്ത് പരിധികളില്‍ ക്യാന്‍സര്‍ രോഗികളുടെ വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ ക്യാന്‍സര്‍ രജിസ്ട്രിയില്‍ വരിക. ഒരു രോഗിയുടെ രോഗത്തിന്റെ സ്വഭാവം, എന്തുകൊണ്ട് രോഗം ബാധിച്ചു, രോഗബാധിതരുടെ, പ്രദേശം, വാര്‍ഡ്, തുടര്‍ന്ന് വരുന്ന ചികിത്സാരീതികള്‍, ചികിത്സ കൊണ്ടുള്ള മാറ്റങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും രജിസ്ട്രിയില്‍ ഉണ്ടാകും. മുഴുവന്‍ ഡാറ്റയും ഒരു പ്രത്യേക സോഫ്ട്‌വെയര്‍ ഉണ്ടാക്കി സൂക്ഷിക്കും.
ക്യാന്‍സര്‍ രജിസ്ട്രിയില്‍ രോഗികളുടെ പേരിന് പകരം തിരിച്ചറിയാതിരിക്കാന്‍ പ്രത്യേകം കോഡ് നല്‍കിയാണ് അടയാളപ്പെടുത്തുക. ഒരു വാര്‍ഡില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട രണ്ടു വളണ്ടിയര്‍മാരെ ഉപയോഗിച്ചാണ് ക്യാന്‍സര്‍ രോഗം പിടിപ്പെട്ടവരുടെ വിവരങ്ങള്‍ ആരോഗ്യ വിഭാഗം അധികൃതര്‍ ശേഖരിച്ചത്. മലബാര്‍ ക്യാന്‍സര്‍ സെന്ററില്‍ നിന്നും എത്തിയ വിദഗ്ദ്ധര്‍ വളണ്ടിയര്‍മാര്‍ക്ക് പ്രത്യേകം പരിശീലനവും നല്‍കിയിരുന്നു. തലശേരി ക്യാന്‍സര്‍ സെന്ററിലെ ഡയറക്ടര്‍ ഡോ. ബാലസുബ്രഹ്മണ്യത്തിന്റെ വലിയ സഹായവും പദ്ധതി തയ്യാറാക്കുന്നതില്‍ ഉണ്ടായി. ഇദ്ദേഹം തന്നെയാണ് ക്യാന്‍സര്‍ രജിസ്ട്രിയുടെ പ്രകാശനം 15 ന് രാവിലെ താലൂക്ക് ആശുപത്രി കെട്ടിട ഉദ്ഘാടന ചടങ്ങില്‍ നിര്‍വ്വഹിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Kerala, Kasaragod, News, Cancer, Health-project, Block Panchayath, Software, Padanna.