Victory | ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവം: കോഴിക്കോട് മെഡിക്കൽ കോളജിന് കലാകിരീടം; കലാതിലകം നന്ദനയും, എവിലിൻ മേരിയും പങ്കിട്ടു; റിഷാൻ കലാപ്രതിഭ
● കണ്ണൂർ ഗവ. ആയുർവേദ കോളജ് രണ്ടാം സ്ഥാനാം നേടി.
● വിപിഎസ് വി ആയുർവേദ കോളജ് ആണ് മൂന്നാമത്.
● ചലച്ചിത്ര താരം പിപി കുഞ്ഞികൃഷ്ണൻ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി.
പെരിയ: (KasargodVartha) ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് കലാ കിരീടം സ്വന്തമാക്കി. പെരിയ സീമെറ്റ് കോളജിൽ വെച്ച് നടന്ന മൂന്ന് ദിവസത്തെ കലാവിരുന്നിൽ 218 പോയൻറ് നേടിയാണ് കോഴിക്കോട് മെഡിക്കൽ കോളജ് ഒന്നാം സ്ഥാനം നേടിയത്. കണ്ണൂർ ഗവ. ആയുർവേദ കോളജ് (72 പോയൻറ്) രണ്ടാം സ്ഥാനവും, വിപിഎസ് വി ആയുർവേദ കോളേജ് (60 പോയൻറ്) മൂന്നാം സ്ഥാനവും നേടി.
നന്ദന വി (മെഡിക്കൽ കോളേജ് കോഴിക്കോട്) എവിലിൻ മേരി ജോസഫ് (മെഡിക്കൽ കോളേജ് കോഴിക്കോട്) എന്നിവർ സംയുക്തമായി കലാതിലകം പട്ടം നേടി. റിഷാൻ എം ഷിറാസ് (ഗവണ്മെന്റ് ഹോമിയോപത്തിക് മെഡിക്കൽ കോളേജ് കോഴിക്കോട്) കലാപ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചിമ എസ് എം (കോഓപ്പറേറ്റീവ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് സയൻസ് മണ്ണയാട്) ചിത്രപ്രതിഭയായി. ദിയ ദാസ് കെ (കെഎംസിറ്റി ആയുർവേദ മെഡിക്കൽ കോളേജ്) സർഗപ്രതിഭയായി.
കാസർകേട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിവേഴ്സിറ്റി യൂണിയൻ ചെയർപേഴ്സൺ കനിഷ്ക അധ്യക്ഷത വഹിച്ചു. ചലച്ചിത്രതാരം പിപി കുഞ്ഞികൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു. സംഘാടക സമിതി കൺവീനർ പ്രണവ് കെ, കോളജ് പ്രിൻസിപ്പൽ ജയിംസ് ചാക്കോ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സ്മിത റാണി, കോളജ് സീനിയർ സൂപ്രണ്ട് സലിം എന്നിവർ സംസാരിച്ചു. പ്രോഗം കമ്മിറ്റി കൺവീനർ ഋഷിത സി പവിത്രൻ സ്വാഗതവും ജില്ലാ പ്ലാനിംഗ് ബോർഡ് അംഗം മായ നന്ദിയും പറഞ്ഞു.
#CalicutMedicalCollege #NorthZoneArtsFestival #Kerala #Arts #Culture #Students #Victory