city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കലോത്സവ നഗരിയിലെത്തിയാൽ പ്ലാവിൻറടിയിൽ നിന്ന് ചായ കുടിക്കാം, പുസ്തകം വായിക്കാം; കഫേ ലൈബ്രറിയിലേക്ക് സ്വാഗതം ചെയ്ത് സംഘാടകർ

വിദ്യാനഗർ: (www.kasargodvartha.com 26.03.2022) കാസർകോട് ഗവ. കോളജിലെ കണ്ണൂർ യൂനിവേഴ്സിറ്റി കലോത്സവ നഗരിയിൽ മൊത്തമായി കറങ്ങിക്കഴിയുമ്പോള്‍ നല്ലൊരു ചൂടുചായ കുടിക്കണമെന്ന് തോന്നിയാല്‍ ഒന്നും നോക്കേണ്ട. പ്രധാന വേദിക്ക് സമീപത്തെ പ്ലാവിന്റടിയില്‍ എത്തിയാല്‍ മതി. മരത്തണലില്‍ ഇരുന്ന് ആവി പറക്കുന്ന ചായ ഊതിക്കുടിക്കുന്നതിനിടയില്‍ കഥയോ, കവിതയോ ലേഖനങ്ങളോ വായിക്കണമെന്ന് തോന്നിയാല്‍ ഇവിടെ പുസ്തകങ്ങളുമുണ്ട്. കഫേ ലൈബ്രറി എല്ലാം കൊണ്ടും സമൃദ്ധമാണ്.

  
കലോത്സവ നഗരിയിലെത്തിയാൽ പ്ലാവിൻറടിയിൽ നിന്ന് ചായ കുടിക്കാം, പുസ്തകം വായിക്കാം; കഫേ ലൈബ്രറിയിലേക്ക് സ്വാഗതം ചെയ്ത് സംഘാടകർ



ഇഷ്ട എഴുത്തുകാരുടെ പുസ്തകങ്ങള്‍ വാങ്ങിക്കാനും ഇവിടെ സൗകര്യമുണ്ട്. വായനക്കാരെ ആകര്‍ഷിക്കുന്നതിന് കലോത്സവ സംഘാടക സമിതിയാണ് കഫേ ലൈബ്രറി സജ്ജമാക്കിയത്. കലാപരിപാടികള്‍ക്കൊപ്പം വായനയെക്കൂടി പ്രോത്സാഹിപ്പിക്കുക എന്നതും കഫേ ലൈബ്രറിയുടെ ലക്ഷ്യമാണ്.

സംഘാടക സമിതി പ്രവര്‍ത്തകരായ അപര്‍ണ എം, അനഘ നാരായണന്‍, ആരതി, ആര്യനന്ദ, അശ്വിനി, മേഖ, മുനീര്‍, അഖില്‍ എം വി എന്നിവര്‍ക്കാണ് കഫേ ലൈബ്രറിയുടെ ചുമതല. സിന്‍ഡികേറ്റ് അഗം പ്രമോദ് വെള്ളച്ചാല്‍ ഉദ്ഘാടനം ചെയ്തു. സിന്‍ഡികേറ്റ് അംഗങ്ങളായ ഡോ. രാഖി രാഘവന്‍, ഡോ. അശ്റഫ് ടി പി, ഡിഎസ്എസ് ഡോ. ടി പി നഫീസ ബേബി, കണ്‍വീനര്‍ ആല്‍ബിന്‍ മാത്യു എന്നിവര്‍ സംബന്ധിച്ചു.


Keywords:  Vidya Nagar, Kasaragod, Kerala, News, Top-Headlines, University-Kalolsavam, Kannur University, Kalolsavam, Library, Inauguration, Cafe Library at Govt. College, Kasaragod attracts public.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia