city-gold-ad-for-blogger

പൗരത്വ ഭേദഗതി ബില്‍: നാഷണല്‍ യൂത്ത് ലീഗ് സുപ്രീം കോടതിയിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 16.12.2019) ലോക്‌സഭയിലും രാജ്യസഭയിലും പാസായ പൗരത്വ ഭേദഗതി ബില്ല് രാഷട്രപതി ഒപ്പിട്ട് ഗസറ്റ് വിജ്ഞാപനം വരുന്നതോടെ രാജ്യത്തെ നിയമമായി മാറാനിരിക്കെ, ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും ഭരണഘടനാ അനുഛേദം 14 വിഭാവനം ചെയ്യുന്ന സമത്വത്തിനെതിരെയാണ് ഈ ബില്ലെന്നും രാജ്യത്തെ മുസ്ലിംകള്‍ക്കെതിരെയുള്ള വിവേചനമാണെന്നും രണ്ടു തരം പൗരന്‍മാരെ സൃഷ്ടിച്ച് മുസ്ലിംകള്‍ക്കിടയില്‍ അരക്ഷിതത്വം സൃഷ്ടിക്കാനുള്ള ഫാസിസ്റ്റ് ഗൂഢതന്ത്രത്തിന്റെ ഭാഗമാണിതെന്നും, ബില്ല് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നാഷണല്‍ യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി സുപ്രീം കോടതിയെ സമീപിക്കും.

പൗരത്വ ഭേദഗതി ബില്ലില്‍ മുസ്ലിംകള്‍ ഒഴികെയുള്ളവര്‍ക്ക് പൗരത്വം നല്‍കും എന്നത് ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന് എതിരാണ്. രാജ്യത്തുടനീളം നടപ്പിലാക്കാന്‍ പോകുന്ന എന്‍ആര്‍സിയുടെ ആദ്യപടിയാണ് ഈ ബില്ല്. എന്‍ആര്‍സിയിലും മുസ്ലിംകള്‍ക്ക് മാത്രം പൗരത്വം തെളിയിക്കാന്‍ കര്‍ക്കശ നിബന്ധനകളും മുസ്ലിംകള്‍ ഒഴികെയുള്ളവര്‍ക്ക് ലളിതമായ നിബന്ധനകളുമെന്നതും ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14 ന് എതിരാണ്. രാജ്യത്തെ മതേതര വിശ്വാസികള്‍ ഇത്തരം നീക്കങ്ങളെ ചെറുത്ത് തോല്‍പ്പിക്കണമെന്നും യോഗം അഭ്യര്‍ത്ഥിച്ചു.

പൗരത്വ ഭേദഗതി ബില്‍: നാഷണല്‍ യൂത്ത് ലീഗ് സുപ്രീം കോടതിയിലേക്ക്

എന്‍വൈഎല്‍ ജില്ലാ പ്രസിഡണ്ട് അഡ്വകേറ്റ് ഷെയ്ക്ക് ഹനീഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ റഹീം ബെണ്ടിച്ചാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ടുമാരായ അന്‍വര്‍ മാങ്ങാടന്‍, റാഷിദ് ബേക്കല്‍, സെക്രട്ടറിമാരായ സിദ്ദീഖ് ചെങ്കള, അബൂബക്കര്‍ പൂച്ചക്കാട്, നാസര്‍ കൂളിയങ്കാല്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍വൈഎല്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഷാഫി സുഹരി പടുപ്പ് സ്വാഗതവും ട്രഷറര്‍ ഹനീഫ് പിഎച്ച് ഹദ്ദാദ് നന്ദിയും പറഞ്ഞു.
Keywords: News, kasaragod, Kerala, court, National Youth League,CAA protests: National Youth League to Supreme Court

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia