city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Henna | 25 വര്‍ഷമായി നിറങ്ങളില്‍ വിസ്മയം തീര്‍ത്ത് ശൈഖ് അഖ്തറും സംഘവും; തയ്യാറാക്കുന്നത് കലര്‍പ്പില്ലാത്ത മൈലാഞ്ചികൂട്ട്

ഉപ്പള: (KasargodVartha) 25 വര്‍ഷമായി നിറങ്ങളില്‍ വിസ്മയം തീര്‍ക്കുകയാണ് ഉപ്പള കുറിച്ചിപ്പള്ളത്തെ ശൈഖ് അഖ്തറും സംഘാംഗങ്ങളും. രാസപദാര്‍ഥങ്ങള്‍ ഒന്നും ചേര്‍ക്കാത്തതും കലര്‍പ്പില്ലാത്തതുമായ മൈലാഞ്ചി കൂട്ടാണ് ഇവരുടെ വിജയരഹസ്യം. കോഴിക്കോട് മുതല്‍ കാസര്‍കോട് വരെയുള്ള കടകളില്‍ എളുപ്പം വിറ്റുപോകുന്ന ഉത്പന്നമാണ് സെബാ ദുല്‍ഹന്‍ മെഹന്തി കോണ്‍.
 
Henna | 25 വര്‍ഷമായി നിറങ്ങളില്‍ വിസ്മയം തീര്‍ത്ത് ശൈഖ് അഖ്തറും സംഘവും; തയ്യാറാക്കുന്നത് കലര്‍പ്പില്ലാത്ത മൈലാഞ്ചികൂട്ട്

മണവാട്ടിയെ ഒരുക്കുന്നതിന്റെ ഭാഗമായി മൈലാഞ്ചിയിടുന്നതിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് ഇവരുടെ ഉത്പന്നങ്ങളാണ്. കൈക്കും നഖങ്ങളിലും തലയ്ക്കും പ്രത്യേകം പ്രത്യേകം മൈലാഞ്ചിക്കൂട്ടാണ് തയ്യാറാക്കുന്നതെന്ന് ശൈഖ് അഖ്തർ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. യുപി സ്വദേശികളായ ഇസ്‌ലാഖ്, സദ്മാന്‍, സജാദ്, ആരിഫ്, ഫൈസല്‍, ഫർഹാൻ, വനിതയായ നൂറി എന്നിവരാണ് ശൈഖ് അഖ്തറിനൊപ്പം മൈലാഞ്ചി ഉണ്ടാക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

രാജസ്താനിലെ തങ്ങളുടെ തോട്ടത്തില്‍ നിന്നും പൊടിച്ചെടുത്ത് കൊണ്ടുവരുന്ന മൈലാഞ്ചി ഉപ്പളയിലെ ഇവരുടെ ഫാക്ടറിയില്‍ എത്തിച്ച് നീലഗിരി എണ്ണ ഉള്‍പ്പെടെയുളള മറ്റു സാധനങ്ങളും ചേര്‍ത്ത് പരിശുദ്ധമായ രീതിയിലാണ് മൈലാഞ്ചി ഉണ്ടാക്കുന്നത്. മെഷീനില്‍ തയ്യാറാക്കുന്ന മൈലാഞ്ചി പാകറ്റിലും, ട്യൂബിലുമാക്കിയാണ് വില്‍പനക്കെത്തിക്കുന്നത്.

പെരുന്നാളിനായി 5000 മുതല്‍ 6000 വരെ ട്യൂബുകള്‍ കടകളില്‍ എത്തിക്കുന്നുണ്ടെന്ന് ശൈഖ് അഖ്തര്‍ പറഞ്ഞു. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, കര്‍ണാടകയുടെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും ഇവരുടെ മൈലാഞ്ചി എത്തിക്കുന്നത്. ഒരു തരത്തിലുള്ള കൃത്രിമ വസ്തുക്കളും ചേര്‍ക്കാത്തതുകൊണ്ടുതന്നെ തങ്ങളുണ്ടാക്കുന്ന ഉത്പന്നത്തിന് യാതൊരു വിധ പരാതിയും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് അഖ്തര്‍ പറഞ്ഞു.

രണ്ട് പെരുന്നാളുകൾക്ക് പുറമെ വിഷുവും ഓണവും അടക്കമുള്ള ആഘോഷങ്ങൾക്കും ഇവരുടെ ഉത്പന്നങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ചിലതരം ഗുളികകള്‍ കഴിക്കുന്നവര്‍ മൈലാഞ്ചിയിടുമ്പോള്‍ അലര്‍ജിയുണ്ടോയെന്ന് പരിശോധിക്കണമെന്ന് മാത്രമാണ് ഇവര്‍ പറയുന്നത്.
  
Henna | 25 വര്‍ഷമായി നിറങ്ങളില്‍ വിസ്മയം തീര്‍ത്ത് ശൈഖ് അഖ്തറും സംഘവും; തയ്യാറാക്കുന്നത് കലര്‍പ്പില്ലാത്ത മൈലാഞ്ചികൂട്ട്

Keywords: Successful Story, Kasaragod, Malayalam News, Henna, Uppala, Kurchipalla, Chemicals, Kozhikode, Seba Dulhan Mehndi Con, Bride, Kannur, Business,  Business success in henna.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia