Bus service | കരുതലിൻറെ കാരുണ്യ യാത്ര; എല്ലാ മാസവും അവസാന ദിവസം നിർധന രോഗികളെ സഹായിക്കാന്‍ ബസ് സർവീസ്; 5 വർഷമായി തുടരുന്ന നന്മയെ ചേർത്ത് പിടിച്ച് യാത്രക്കാരും
ചെറുവത്തൂർ: (www.kasargodvartha.com) എല്ലാ മാസവും അവസാന ദിവസം കാരുണ്യ യാത്രയ്ക്കായി സർവീസ് നടത്തി വന്നിരുന്ന തേജസ്വിനി ജനകീയ ബസ് കോവിഡ് മഹാമാരിക്ക് ശേഷം വീണ്ടും ജീവകാരുണ്യ യാത്രയ്ക്ക് തുടക്കം കുറിച്ചു.
കാരിയിൽ തേജസ്വിനി ജനകീയ ബസ് വികസന സമിതിയുടെ ജനകീയ ബസ് കാരിയിൽ, ചെറുവത്തൂർ, പടന്നകടപ്പുറം, വലിയ പറമ്പ്, മടക്കര, എന്നീ പ്രദേശങ്ങളിൽ പതിനാറ് വർഷ കാലമായി സർവീസ് നടത്തുന്നു.
അഞ്ച് വർഷമായി ഇവർ കാരുണ്യയാത്ര നടത്തി വരുന്നു. ഇതിനകം അനേകം നിർധനരായ രോഗികൾക്ക് ചികിത്സാ സഹായം നൽകി കഴിഞ്ഞു. സെക്രടറി വി രാജനും കൻഡക്ടർ കൃഷ്ണനും ഡ്രൈവർ സുജിത് ബങ്കളവും ജനകീയ ബസ് വികസന സമിതി അംഗങ്ങളും കഴിഞ്ഞ ദിവസത്തെ കാരുണ്യ യാത്രയ്ക്ക് നേതൃത്വം നൽകി.
Keywords: Bus service to help needy patients, Kerala,kasaragod,Cheruvathur,Bus,help,Patient's, passenger, service.