Bus owners | ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് അടച്ചിട്ടത് മുന്നറിയിപ്പില്ലാതെയെന്ന് ബസ് ഉടമകള്‍; അധികൃതര്‍ക്കെതിരെ വിമര്‍ശനം; തുറന്നാല്‍ ഇനി അകത്തേക്ക് കയറ്റില്ലെന്നും ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന്
May 2, 2023, 21:18 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com) ആലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്‍ഡ് അടച്ചിട്ടതിനെതിരെ ബസ് ഉടമകള്‍. ഒരു മുന്നറിയിപ്പുമില്ലാതെയാണ് അടച്ചിട്ടതെന്നും അധികൃതരുടെ ഈ നടപടി ന്യായീകരിക്കാനാവില്ലെന്നും ബസ് ഓപറേറ്റേഴ്സ് ഫെഡറേഷന് ഹൊസ്ദുര്‍ഗ് താലൂക് കമിറ്റി യോഗം അഭിപ്രായപ്പെട്ടു.
അധികൃതര്‍ക്ക് തോന്നുമ്പോള്‍ ബസുകള്‍ സ്റ്റാന്‍ഡില്‍ കയറ്റാന്‍ പറയുകയും, ഏതെങ്കിലും കാരണവശാല്‍ കയറാതെ പോയ ബസുകള്‍ക്കെതിരെ നടപടിയെടുത്ത് പിഴയീടാക്കുകയും ചെയ്യുന്ന അധികൃതര്‍ ഒരു കൂടിയാലോചന പോലുമില്ലാതെയാണ് ഇപ്പോള്‍ അടച്ചിട്ടിരിക്കുന്നതെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഇനി ബസ് സ്റ്റാന്‍ഡ് തുറന്ന് ബസുകള്‍ കയറ്റണമെന്നാവശ്യപ്പെട്ടാല് കയറ്റില്ലെന്നും യോഗത്തില്‍ തീരുമാനമായതായി ബസ് ഉടമകള്‍ പറയുന്നു. ഇതിനെതിരെ നടപടിയുണ്ടായാല്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഫെഡറേഷന്റെ തീരുമാനം.
യോഗത്തില്‍ പ്രസിഡന്റ് സി രവി അധ്യക്ഷത വഹിച്ചു. ഫെഡറേഷന് സംസ്ഥാന സെക്രടറി സത്യന് പൂച്ചക്കാട്, എം ഹസൈനാര്‍, ടി പി കുഞ്ഞികൃഷ്ണന്, പി വി പത്മനാഭന്, കെ ടി സുരേഷ് ബാബു സംസാരിച്ചു. സെക്രടറി കെ വി രവി സ്വാഗതം പറഞ്ഞു.

Keywords: Bus owners, Alamipally, Kanhangad News, Malayalam News, Kerala News, Kasaragod News, Bus owners said Alamipally new bus stand closed without warning.