പാര്സലെത്തിച്ചതിന് 20 രൂപ ആവശ്യപ്പെട്ട ബസ് ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം
Jun 25, 2015, 16:31 IST
കാസര്‍കോട്: (www.kasargodvartha.com 25/06/2015) പാര്സലെത്തിച്ചതിന് 20 രൂപ ആവശ്യപ്പെട്ട ബസ് ഡ്രൈവറെ യുവാവ് മര്‍ദിച്ചു. കര്‍ണാടക കെ.എസ്.ആര്.ടി.സി ബസ് ഡ്രൈവര്‍ മംഗളൂരു ശക്തിനഗര്‍ കൊടയില് ഹൗസില്‍ ടി. ജഗദീഷി (49)നാണ് മര്‍ദനമേറ്റത്. ജഗദീഷിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാവിലെ കാസര്‍കോട് കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ വെച്ച് പാര്‍സല്‍ വാങ്ങാനെത്തിയ യുവാവിനോട് 20 രൂപ കൂലിയായി ചോദിച്ചതിനാണ് തന്നെ മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ഡ്രൈവര്‍ പറഞ്ഞു.
Advertisement:
വ്യാഴാഴ്ച രാവിലെ കാസര്‍കോട് കെ.എസ്.ആര്.ടി.സി ഡിപ്പോയില്‍ വെച്ച് പാര്‍സല്‍ വാങ്ങാനെത്തിയ യുവാവിനോട് 20 രൂപ കൂലിയായി ചോദിച്ചതിനാണ് തന്നെ മര്‍ദിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ഡ്രൈവര്‍ പറഞ്ഞു.
Advertisement: