Accident | ബസും ഓടോറിക്ഷയും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് ഗുരുതരം; ഇടയിൽപെട്ട ബൈക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
Mar 25, 2024, 23:06 IST
കാഞ്ഞങ്ങാട്: (KasargodVartha) എല്‍ വി ടെംപിളിന് സമീപത്തെ പെട്രോള്‍ പമ്പിന് മുന്‍വശം ബസും ഓടോറിക്ഷയും കൂട്ടിയിടിച്ച് ഓടോറിക്ഷ ഡ്രൈവര്‍ക്ക് ഗുരുതരം. ഇതിനിടയില്‍പ്പെട്ട ബൈക് യാത്രക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഓടോറിക്ഷ ഡ്രൈവര്‍ കുശാല്‍ നഗറിലെ ഹമീദിനാണ് പരുക്കേറ്റത്.
തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ നീലേശ്വരം ഭാഗത്ത് നിന്ന് വരികയായിരുന്ന ബസാണ് ഓടോറിക്ഷയില്‍ ഇടിച്ചത്. അപകടത്തില്‍പ്പെട്ട ഓടോറിക്ഷ പൂര്‍ണമായും തകര്‍ന്നു. വാഹനത്തില്‍ നിന്ന് ഒഴുകിയ ഓയില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് കഴുകി വൃത്തിയാക്കിയത്. ഓടോറിക്ഷയില്‍ ഡ്രൈവര്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Bus and auto-rickshaw collided, driver seriously injured.