city-gold-ad-for-blogger

കെ എസ് ആര്‍ ടി സി ബസ് കുഴിയിലേക്ക് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്

കുമ്പള: (www.kasargodvartha.com 13/07/2017) കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് കുഴിയിലേക്ക് മറഞ്ഞ് നാല് പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 9.15 മണിയോടെ കുമ്പള ഷിറിയ പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. മംഗളൂരുവില്‍ നിന്ന് കാസര്‍കോട്ടേക്ക് വരികയായിരുന്ന കെ എ 19 എഫ്-2879 നമ്പര്‍ കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസ് സിറിയയിലെത്തിയപ്പോള്‍ റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു.

അപകടവിവരമറിഞ്ഞ് നാട്ടുകാരും പോലീസും സ്ഥലത്തെത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തി യാത്രക്കാരെ പുറത്തെടുക്കുകയുമായിരുന്നു. പരിക്കേറ്റ നാലുപേരെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് സാരമുളളതല്ലെന്ന് പോലീസ് പറഞ്ഞു.

കെ എസ് ആര്‍ ടി സി ബസ് കുഴിയിലേക്ക് മറിഞ്ഞ് 4 പേര്‍ക്ക് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kumbala, Accident, Bus, Injured, Hospital, Police, Bus accident; Four injured.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia