സീതാംഗോളിയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് ഒരാള്‍ മരിച്ചു, രണ്ട് പേര്‍ക്ക് ഗുരുതരം
Oct 14, 2014, 10:56 IST
സീതാംഗോളി: (www.kasargodvartha.com 14.10.2014) സീതാംഗോളിയില്‍ സ്വകാര്യബസ് നിയന്ത്രണം വിട്ട് സ്കൂട്ടറിലിടിച്ച് ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നെല്ലിക്കുന്നിലെ അബ്ദുര്‍ റഹ് മാന്റെ മകന് അബ്ദുല്‍ നാസറാണ് (34) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടമുണ്ടായത്. കെ.എല്‍. 10 എം. 7473 സക്കീര്‍ ബസാണ് നിയന്ത്രണം വിട്ട് കെ.എല്‍. 14 പി 6675 ആക്ടീവ സ്കൂട്ടറിലിടിച്ചത്.
ഗുരുതരമായി പരിക്കേറ്റ പുത്തിഗെയിലെ ഇര്‍ഷാദ് (30), സീതാംഗോളിയിലെ മുഹമ്മദ് (50) എന്നിവരെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഹമ്മദിന്റെ കാല് മുറിഞ്ഞുപോയി. പരിക്കേറ്റ കുട്ടികളടക്കം നിരവധി പേരെ കാസര്‍കോട്ടെയും കുമ്പളയിലേയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പോലീസും ഫയര്‍ഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകട വിവരമറിഞ്ഞ് നൂറുകണക്കിനാളുകളാണ് സ്ഥലത്തേക്കൊഴുകിയത്. സീതാംഗോളി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഹുദ് ഹുദ്: മരണസംഖ്യ 21 ആയി
Keywords: Kasaragod, Kerala, Accident, Died, Injured, Students, Seethangoli, Bike, Hospital, Police, Fire force, Bus accident at Seethangoli.
Advertisement: