city-gold-ad-for-blogger

Robbery | 'പ്രവാസിയുടെ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച; സ്വര്‍ണവും പണവും നഷ്ടപ്പെട്ടു'

കാസര്‍കോട്: (www.kasargodvartha.com) പ്രവാസിയുടെ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച നടന്നതായി പരാതി. ഉളിയത്തടുക്ക ഷിറിബാഗിലുവിലെ എ കെ മന്‍സില്‍ അബ്ദുല്‍ ഹാരിസിന്റെ വീട്ടിലാണ് കവര്‍ച നടന്നത്. സ്വര്‍ണവും പണവും നഷ്ടപ്പെട്ടു. വീടിന്റെ പിറകുവശത്തെ വാതില്‍ പൊളിച്ച് അകത്തു കടന്ന മോഷ്ടാക്കള്‍ ആറര പവന്‍ സ്വര്‍ണവും 4,000 രൂപയും കവര്‍ച ചെയ്തതായാണ് പരാതി.

Robbery | 'പ്രവാസിയുടെ പൂട്ടിയിട്ട വീട്ടില്‍ കവര്‍ച; സ്വര്‍ണവും പണവും നഷ്ടപ്പെട്ടു'

10 ദിവസം മുമ്പാണ് ഹാരിസ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ വീടുപൂട്ടി കുടുംബവും ഒന്നിച്ച് മംഗ്ലൂരുവില്‍ പോയതായിരുന്നു. രാത്രി പത്തുമണിയോടെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കവര്‍ച നടന്ന വിവരം അറിഞ്ഞത്. കാസര്‍കോട് ടൗണ്‍ പൊലീസ് അനേഷണം തുടങ്ങി.

Keywords:  Burglary in locked house of expatriate; Gold and money lost, Kasaragod, News, Robbery, Complaint, Police, Expatriate, Family, Probe, Kerala News.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia