city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മോഷ്ടിച്ചതാണെന്ന് സംശയിക്കുന്ന നമ്പര്‍ പ്ലേറ്റില്ലാത്ത ബുള്ളറ്റും ബൈക്കും പിടികൂടി

കാസര്‍കോട്:  (www.kasargodvartha.com 14.05.2017) മോഷ്ടിച്ചതാണെന്ന് സംശയിക്കുന്ന നമ്പര്‍ പ്ലേറ്റില്ലാത്ത ബുള്ളറ്റും ബൈക്കും പോലീസ് പിടികൂടി. ശനിയാഴ്ച രാത്രി കാസര്‍കോട് നഗരത്തില്‍ വാഹനപരിശോധന നടത്തുന്നതിനിടെയാണ് ബുള്ളറ്റും ബൈക്കും പിടികൂടിയത്. വാഹനങ്ങള്‍ ഓടിച്ചവരോട് രേഖകളുമായി സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ച ശേഷം വിട്ടയക്കുകയായിരുന്നു.

വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നമ്പര്‍ പ്ലേറ്റില്ലാത്ത ബുള്ളറ്റും ബൈക്കും മോഷ്ടിച്ചതാണെന്നതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. ഈ വാഹനങ്ങളുമായി ബന്ധപ്പെട്ട ആരും രേഖകളുമായി ഹാജരായതുമില്ല. അന്യസംസ്ഥാനത്തുനിന്നും കടത്തിക്കൊണ്ടുവന്ന ബൈക്കും ബുള്ളറ്റുമാണിതെന്ന് സംശയിക്കുന്നു.

മോഷ്ടിച്ചതാണെന്ന് സംശയിക്കുന്ന നമ്പര്‍ പ്ലേറ്റില്ലാത്ത ബുള്ളറ്റും ബൈക്കും പിടികൂടി

Keywords:  Kerala, kasaragod, news, Bike, Bike-Robbery, Held, custody, Police, Bullet and Bike seized without number plate 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia