city-gold-ad-for-blogger
Aster MIMS 10/10/2023

CPM Policy | ഇനി കട്ടന്‍ ചായയും പരിപ്പുവടയും മറന്നേക്കൂ! ചങ്ങാത്ത മുതലാളിത്തവുമായി കൈക്കോര്‍ക്കാന്‍ കേരളത്തിലെ സിപിഎം; പിന്തുടരുക ചൈനീസ് മോഡല്‍ വികസനം

/ ആദി ദേവ്

കണ്ണൂര്‍: (KasargodVartha)
ഇനി കട്ടന്‍ ചായയും പരിപ്പുവടയും മറന്നേക്കു. തൊഴിലാളി വര്‍ഗപ്രത്യയശാസ്ത്രത്തില്‍ നിന്നും സിപിഎം ചങ്ങാത്ത മുതലാളിത്വത്തിലേക്ക് മാറുന്നു. രാജ്യത്ത് ഭരണത്തിലിരിക്കുന്ന കേരളത്തിലാണ് ബദല്‍ പ്രത്യയശാസ്ത്രത്തില്‍ നിന്നും ചങ്ങാത്ത മുതലാളിത്തത്തിലേക്ക് സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുസര്‍ക്കാര്‍ ചുവടുമാറ്റുന്നത്. ഇതിന്റെ ഭാഗമായി വന്‍ അഴിച്ചു പണികളാണ് പാര്‍ട്ടിയിലും സര്‍ക്കാരിലും നടപ്പിലാക്കുക.
  
CPM Policy | ഇനി കട്ടന്‍ ചായയും പരിപ്പുവടയും മറന്നേക്കൂ! ചങ്ങാത്ത മുതലാളിത്തവുമായി കൈക്കോര്‍ക്കാന്‍ കേരളത്തിലെ സിപിഎം; പിന്തുടരുക ചൈനീസ് മോഡല്‍ വികസനം

സ്വകാര്യ മേഖല പാടില്ലെന്ന് പറഞ്ഞല്ല പണ്ട് സമരം നടത്തിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മാധ്യമങ്ങളോടുളള പ്രതികരണങ്ങളില്‍ കൃത്യമായി സൂചിപ്പിക്കുന്നത് പാര്‍ട്ടിയുടെ ഈ നയയവ്യതിയാനമാണ്. ഇഎംഎസിന്റെ കാലം തൊട്ടേ ഇവിടെ സ്വകാര്യ മേഖലയുണ്ട്. ആഗോള തലത്തിലാണ് സ്വകാര്യ മേഖലയെ എതിര്‍ത്തതെന്നുമാണ് എം.വി ഗോവിന്ദന്റെ പ്രത്യയശാസ്ത്ര വിശദീകരണം. സ്വകാര്യ മൂലധനത്തെ അന്നും ഇന്നും എതിര്‍ത്തിട്ടില്ലെന്നും ഇനി എതിര്‍ക്കുകയും ഇല്ലെന്നും എംവി ഗോവിന്ദന്‍ വിശദീകരിക്കുന്നുണ്ട്.

ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ വിദേശ സര്‍വ്വകലാശാലകള്‍ക്ക് അനുമതി നല്‍കാനുള്ള ബജറ്റിലെ തീരുമാനം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഗോവിന്ദന്റെ പരാമര്‍ശം പുറത്തുവരുന്നത്. മുതലാളിത്തത്തോട്‌ സന്ധി ചെയ്തു കൊണ്ടു മാത്രമേ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക്മുന്‍പോട്ടുപോവാന്‍ കഴിയുമെന്നാണ് പാര്‍ട്ടി സംസ്ഥാനസെക്രട്ടറി തന്നെ ചൂണ്ടിക്കാട്ടുന്നത്. ഇതൊരു മുതലാളിത്ത സമൂഹമാണ്. കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായ പിണറായി വിജയന്‍ ഭരിക്കുന്നതുകൊണ്ട് ഒരു സോഷ്യലിസ്റ്റ് ഭരണസംവിധാനമാണെന്ന് തെറ്റിദ്ധാരണ വേണ്ട.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭരിക്കുന്നതുകൊണ്ട് തൊഴിലാളിവര്‍ഗ്ഗം മുന്നോട്ടുവയ്ക്കുന്ന എല്ലാ മുദ്രാവാക്യങ്ങളും നടപ്പിലാക്കാന്‍ ഈ ഗവണ്‍മെന്റിന് ആവും എന്ന ഒരു തെറ്റിദ്ധാരണയും ഞങ്ങള്‍ക്കില്ല. ഭരണം മാത്രമേ അഞ്ചുകൊല്ലത്തില്‍ മാറുന്നുള്ളൂ. എക്‌സിക്യൂട്ടീവ് ജുഡീഷ്യറിക്ക് മാറ്റമില്ല. അതാണ് പരിമിതിയെന്നും എംവി ഗോവിന്ദന്‍ പാര്‍ട്ടി നിലപാട് വ്യക്തമാക്കി കൊണ്ടു വിശദീകരിക്കുന്നു. ചൈനയും ഉത്തരകൊറിയയും ചെയ്യുന്നതു പോലെ ചങ്ങാത്ത മുതലാളിത്തത്തിന് ചുവപ്പുപരവതാനി വിരിക്കുകയാണ്‌ കേരളത്തിലെ സി.പി. എം ഘടകവും.

എന്നാല്‍ ബംഗാളില്‍ പാര്‍ട്ടി ഒറ്റപ്പെടുകയും അധികാരത്തില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്തത് ഈ നയംകാരണമാണെന്ന് പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ചര്‍ച്ചയായ കാര്യമാണ്. ബംഗാളിലും ത്രിപുരയിലും അതിനു ശേഷം പാര്‍ട്ടിക്ക് ഇതുവരെ തിരിച്ചുവരാന്‍ കഴിഞ്ഞിട്ടില്ലെന്നാതാണ് യാഥാര്‍ത്ഥ്യം. വിദേശസര്‍വകലാശാലകള്‍ വരുന്നതിനെ കേരളത്തില്‍ നിരവധി പ്രതിഷേധസമരങ്ങള്‍ നടത്തിയ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ഇതോടെ വെട്ടിലായിരിക്കുകയാണ്. ധനമന്ത്രി അവതരിപ്പിച്ച ബജറ്റില്‍ പുറത്തുപറയാതിരുന്ന പ്ലാൻ ബിയും സ്വകാര്യ മൂലധനനിക്ഷേപകരെ ലക്ഷ്യമിട്ടുളളതാണെന്ന വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.

Keywords:  News, News-Malayalam-News, Kerala, Kerala-Budget, Budget: Kerala CPM changes policy.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL