city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Budget 2024 | ബജറ്റ് ഫെബ്രുവരി 5ന് അവതരിപ്പിക്കും; സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്ന പ്രഖ്യാപനങ്ങളിലേക്ക് പ്രതീക്ഷ; റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കാം

തിരുവനന്തപുരം: (KasargodVartha) ഈ വര്‍ഷത്തെ ആദ്യ നിയമസഭാ സമ്മേളനം വ്യാഴാഴ്ച മുതല്‍ മാര്‍ച് 27 വരെ ചേരാന്‍ തീരുമാനിച്ചതായി സ്പീകര്‍ എ എന്‍ ശംസീര്‍ അറിയിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള സംസ്ഥാന ബജറ്റ് ഫെബ്രുവരി 5ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള മൂന്നെണ്ണം ഉള്‍പെടെ എട്ടു ബിലുകള്‍ സമ്മേളന കാലയളവില്‍ പരിഗണിക്കും. ഇപ്പോഴത്തെ ഷെഡ്യൂള്‍ പ്രകാരം ആകെ 32 ദിവസം സഭ ചേരും.

സമ്പൂര്‍ണ ബജറ്റ് അവതരണമല്ലെങ്കിലും സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്ന പ്രഖ്യാപനങ്ങളിലേക്ക് പ്രതീക്ഷയുണ്ട്. ഗ്രാമീണ മേഖലകളില്‍ തൊഴില്‍ എന്നത് പ്രധാന വസ്തുതയാണ്. ഇത് മുന്‍നിര്‍ത്തി റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കാം.

കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കുതകുന്ന ചില പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ഉപഭോഗം, ആവശ്യം എന്നിവ വര്‍ധിപ്പിച്ച് സമ്പദ് വ്യവസ്ഥയെ ചലനാത്മകമാക്കി മാറ്റുന്ന ബജറ്റ് നടപടികളുമുണ്ടാകാമെന്ന പ്രതീക്ഷയുമുണ്ട്.


Budget 2024 | ബജറ്റ് ഫെബ്രുവരി 5ന് അവതരിപ്പിക്കും; സാമ്പത്തിക വളര്‍ച്ചയെ സഹായിക്കുന്ന പ്രഖ്യാപനങ്ങളിലേക്ക് പ്രതീക്ഷ; റൂറല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കാം

 

വ്യാഴാഴ്ച ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമാകുന്നത്. 29 മുതല്‍ 31 വരെ നന്ദി പ്രമേയത്തിലുള്ള ചര്‍ച്ച. അഞ്ചിനു ബജറ്റ് അവതരണം കഴിഞ്ഞാല്‍ 6 മുതല്‍ 11 വരെ സഭയുണ്ടാകില്ല. 12 മുതല്‍ 14 വരെ ബജറ്റില്‍ പൊതുചര്‍ച്ച. 15 മുതല്‍ 25 വരെ സബ്ജക്ട് കമിറ്റി യോഗങ്ങള്‍. 26 മുതല്‍ മാര്‍ച് 20 വരെ ധനാഭ്യര്‍ഥന ചര്‍ചകള്‍. ധനവിനിയോഗ ബിലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കും.

കെ പി സി സിയുടെ സംസ്ഥാനതല ജാഥ 9നു ആരംഭിക്കുന്നതിനാല്‍ 12,13,14 തീയതികളിലെ സഭാ സമ്മേളനം മാറ്റിവയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം ഈ ഘട്ടത്തില്‍ പരിഗണിച്ചിട്ടില്ലെന്ന് സ്പീകര്‍ പറഞ്ഞു.

Keywords: News, Kerala, Kerala-News, Malayalam-News, Legislative Session, Assembly Session, Begin, Budget, February 5, Thiruvananthapuram, News, Politics, Kerala Assembly Session, Controversy, Governor, Lok Sabha Election, Kerala News, Thiruvananthapuram: Budget will Presented on February 5.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia