city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Internship | ബിടെക് വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കിയ ഇന്റേണ്‍ഷിപ് ഏഴാം സെമസ്റ്റര്‍ പരീക്ഷ പൂര്‍ത്തിയാകുമ്പോള്‍ ആരംഭിക്കാം

തിരുവനന്തപുരം: (KVARTHA) ബിടെക് വിദ്യാര്‍ഥികള്‍ക്ക് എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല അനുമതി നല്‍കിയ ഇന്റേണ്‍ഷിപ് ഏഴാം സെമസ്റ്റര്‍ പരീക്ഷ പൂര്‍ത്തിയാകുമ്പോള്‍ തുടങ്ങാം. കേന്ദ്ര/സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍കാര്‍/എല്‍ എസ് ജി വകുപ്പുകള്‍, സ്വകാര്യ മേഖലാ വ്യവസായങ്ങള്‍ എന്നിവയില്‍ ഇന്റേണ്‍ഷിപ് നേടാവുന്നതാണ്. വിദ്യാര്‍ഥികള്‍ക്ക് വ്യക്തിഗതമായോ ടീമായോ ഇന്റേണ്‍ഷിപ് ഏറ്റെടുക്കാം.

ഇന്റേണ്‍ഷിപ് നേടുന്ന വിദ്യാര്‍ഥികള്‍ക്ക് മാസം 10,000 രൂപ സ്‌റ്റൈപന്‍ഡ് ഉണ്ടായിരിക്കണം. അതേസമയം സര്‍വകലാശാലയുടെ പ്രത്യേക അനുമതി കിട്ടിയാല്‍ മാത്രമേ കുറഞ്ഞ സ്‌റ്റൈപന്‍ഡില്‍ ഇന്റേണ്‍ഷിപ് ചെയ്യാന്‍ സാധ്യമാകൂ. ഇന്റേണ്‍ഷിപ് വാഗ്ദാനം ചെയ്യുന്ന വ്യവസായ ാപനങ്ങള്‍ക്ക് ബി ടക് ലെവല്‍ ഇന്റേണ്‍ഷിപ് നടത്തുന്നതിന് ആവശ്യമായ സൗകര്യങ്ങളും വൈദഗ്ധ്യവും ഉണ്ടായിരിക്കണമെന്ന് കോളജുകള്‍ ഉറപ്പാക്കണം. 

അവസാന സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ വിദ്യാര്‍ഥികള്‍ക്കാവശ്യമായ ഹാജര്‍ ലഭിക്കാന്‍ എട്ടാം സെമസ്റ്ററില്‍ ഓണ്‍ലൈന്‍/സ്‌പെഷല്‍ ക്ലാസുകള്‍ നടത്തുന്നത് കോളജുകള്‍ ഉറപ്പാക്കണം.  ഇന്റേണ്‍ഷിപ് റിപ്പോര്‍ട്ട് ഫൈനല്‍ ഇയര്‍ പ്രോജക്ടായി പരിഗണിക്കാവുന്നതാണ്. ഇന്റേണ്‍ഷിപ് ആരംഭിച്ച് രണ്ട് ആഴ്ചക്കുള്ളില്‍ ഇന്റേണ്‍ഷിപ് അവസാനിപ്പിക്കണം. തുടര്‍ന്ന് റെഗുലര്‍ ക്ലാസുകളില്‍ വീണ്ടും ചേരാനുമുള്ള അപേക്ഷ സമര്‍പിക്കാനുള്ള ഓപ്ഷന്‍ ഉണ്ടായിരിക്കുന്നതാണ്. 

Internship | ബിടെക് വിദ്യാര്‍ഥികള്‍ക്ക് അനുമതി നല്‍കിയ ഇന്റേണ്‍ഷിപ് ഏഴാം സെമസ്റ്റര്‍ പരീക്ഷ പൂര്‍ത്തിയാകുമ്പോള്‍ ആരംഭിക്കാം

അതേസമയം നിലവിലെ ഇന്റേണ്‍ഷിപ് കാലയളവിലെ കുറവ് മൂലം പല ബഹുരാഷ്ട്ര കംപനികള്‍ക്കും എന്‍ജിനീയറിങ് വിദ്യാര്‍ഥികളെ ഇന്റേണ്‍ഷിപ്പിനായി തിരഞ്ഞെടുക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് സര്‍വകലാശാലയെ അറിയിച്ചിരുന്നു. ഇതുകൂടി പരിഗണിച്ചാണ് ഇന്റേണ്‍ഷിപ് കാലയളവ് കൂട്ടാമെന്ന തീരുമാനത്തില്‍ സര്‍വകലാശാലയെത്തിയത്.

Keywords: News, Kerala, Kerala News, Top-Headlines, University, Exam, Students, Class, B.Tech, Internship, Education, Career, B.Tech Internship can start after 7th semester exam.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia