Turmeric | പാലക്കുന്നിലെ ഭരണി മഹോത്സവത്തിന് മഞ്ഞൾ വിളയിച്ച് മാതൃസമിതി

● 32 പ്രാദേശിക സമിതികളുടെ സഹകരണത്തോടെ ഒൻപത് മാസം മുൻപാണ് മഞ്ഞൾ കൃഷി ആരംഭിച്ചത്.
● കരിപ്പോടി വയലിൽ നടന്ന വിളവെടുപ്പിന്റെ ഉദ്ഘാടനം മൂന്നാഴ്ച മുൻപ് നടന്നിരുന്നു.
● ജൈവകൃഷിയിലൂടെ 2.75 ക്വിന്റൽ ഉണങ്ങിയ മഞ്ഞളാണ് ലഭിച്ചത്.
ഉദുമ: (KasargodVartha) പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിലെ ഭരണി മഹോത്സവത്തിന് ഭക്തർക്ക് കുറി പ്രസാദം നൽകാനുള്ള മഞ്ഞൾ സ്വന്തമായി വിളയിച്ചെടുത്ത് ക്ഷേത്ര മാതൃസമിതി മാതൃകയായി. ക്ഷേത്രത്തിലെ 32 പ്രാദേശിക സമിതികളുടെയും മാതൃസമിതികളുടെയും സഹകരണത്തോടെ അതത് ഇടങ്ങളിൽ ഒൻപത് മാസം മുൻപാണ് കൃഷി ആരംഭിച്ചത്.
കരിപ്പോടി വയലിൽ നടന്ന വിളവെടുപ്പിന്റെ ഉദ്ഘാടനം മൂന്നാഴ്ച മുൻപ് നടന്നിരുന്നു. തുടർന്ന് വിവിധ പ്രദേശങ്ങളിൽ നിന്നും വിളവെടുത്ത മഞ്ഞൾ ക്ഷേത്രത്തിൽ എത്തിക്കുന്ന ചടങ്ങ് ഭണ്ഡാര വീടിന്റെ തിരുമുറ്റത്ത് നടന്നു.
ആദ്യ വിഹിതം ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് അഡ്വ. കെ. ബാലകൃഷ്ണൻ, കേന്ദ്ര മാതൃസമിതി പ്രസിഡന്റ് മിനി ഭാസ്കരൻ എന്നിവരും മറ്റു ഭാരവാഹികളും ചേർന്ന് സുനീഷ് പൂജാരിക്ക് കൈമാറി.
ജൈവകൃഷിയിലൂടെ 2.75 ക്വിന്റൽ ഉണങ്ങിയ മഞ്ഞളാണ് ലഭിച്ചത്. ഒരു ക്വിന്റൽ ഉണങ്ങിയ മഞ്ഞളിൽ ശരാശരി 12 കിലോ പൊടിയാണ് ലഭിച്ചത്. സമർപ്പിച്ചതിൽ ബാക്കി വന്നത് അതത് പ്രാദേശിക സമിതിയിൽ സൂക്ഷിക്കും.
ചിത്രം: പാലക്കുന്ന് ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തിൽ വിളവെടുത്തു സംസ്കരിച്ച മഞ്ഞൾ ക്ഷേത്ര ഭണ്ഡാര വീടിന്റെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു
ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക
The temple's committee harvested turmeric for the festival and handed over 2.75 quintals of dried turmeric to the temple for the annual offerings.
#PallakunnuFestival #KeralaTempleNews #TurmericHarvest #TempleOfferings #AnnualFestival #Pallakunnu