city-gold-ad-for-blogger

Vigilance | രോഗിയില്‍ നിന്നും അനസ്‌തേഷ്യ നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന കേസ്: കാസര്‍കോട്ടെ ഡോക്ടറുടെ ബന്ധുക്കളുടെ പത്തോളം അകൗണ്ടുകള്‍ വിജിലന്‍സ് പരിശോധിക്കുന്നു; അനധികൃത സമ്പാദ്യം ഉണ്ടോയെന്നും അന്വേഷിക്കും

കാസര്‍കോട്: (KasargodVartha) ശസ്ത്രക്രിയയ്ക്ക് അനസ്‌തേഷ്യ നല്‍കുന്നതിന് രോഗിയില്‍ നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായ കാസര്‍കോട് ജെനറല്‍ ആശുപത്രിയിലെ അനസ്‌തേഷ്യ വിദഗ്ധന്‍ ഡോ. വെങ്കിട ഗിരിയെ കോഴിക്കോട് വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തതിന് പിന്നാലെ വിജിലന്‍സ് അന്വേഷണം ഊര്‍ജിതമാക്കി.
   
Vigilance | രോഗിയില്‍ നിന്നും അനസ്‌തേഷ്യ നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന കേസ്: കാസര്‍കോട്ടെ ഡോക്ടറുടെ ബന്ധുക്കളുടെ പത്തോളം അകൗണ്ടുകള്‍ വിജിലന്‍സ് പരിശോധിക്കുന്നു; അനധികൃത സമ്പാദ്യം ഉണ്ടോയെന്നും അന്വേഷിക്കും

ഡോക്ടറുടെ അടുത്ത ബന്ധുക്കളായ പത്തോളം പേരുടെ ബാങ്ക് അകൗണ്ട് വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. അകൗണ്ടുകള്‍ പരിശോധിച്ച് വരികയാണ്. കൈക്കൂലി പണത്തിലൂടെ ഡോക്ടര്‍ അനധികൃത സമ്പാദ്യം ഉണ്ടാക്കിയിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം കാസര്‍കോട് ജെനറല്‍ ആശുപത്രിയില്‍ എത്തി രേഖകള്‍ പരിശോധിക്കുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്തു.
    
Vigilance | രോഗിയില്‍ നിന്നും അനസ്‌തേഷ്യ നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന കേസ്: കാസര്‍കോട്ടെ ഡോക്ടറുടെ ബന്ധുക്കളുടെ പത്തോളം അകൗണ്ടുകള്‍ വിജിലന്‍സ് പരിശോധിക്കുന്നു; അനധികൃത സമ്പാദ്യം ഉണ്ടോയെന്നും അന്വേഷിക്കും

കൈക്കൂലി ആവശ്യപ്പെട്ടതായി പരാതി നല്‍കിയ ആളുടെ ശസ്ത്രക്രിയ കഴിഞ്ഞ ദിവസം തന്നെ ജെനറല്‍ ആശുപത്രിയില്‍ വെച്ച് വിജയകരമായി നടത്തിയിട്ടുണ്ട്. ശസ്ത്രക്രിയക്ക് അനസ്‌തേഷ്യ നല്‍കണമെങ്കില്‍ പണം നല്‍കണമെന്ന കാര്യത്തില്‍ കര്‍ക്കശ നിലപാട് സ്വീകരിക്കുന്ന ഡോക്ടറാണ് വെങ്കിട ഗിരിയെന്നാണ് വിജിലന്‍സ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടിട്ടുണ്ട്. വര്‍ഷങ്ങളായി ഇദ്ദേഹം രോഗികളില്‍ നിന്നും കൈക്കൂലി വാങ്ങുന്നതായും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ടെന്നാണ് സൂചന.
     
Vigilance | രോഗിയില്‍ നിന്നും അനസ്‌തേഷ്യ നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന കേസ്: കാസര്‍കോട്ടെ ഡോക്ടറുടെ ബന്ധുക്കളുടെ പത്തോളം അകൗണ്ടുകള്‍ വിജിലന്‍സ് പരിശോധിക്കുന്നു; അനധികൃത സമ്പാദ്യം ഉണ്ടോയെന്നും അന്വേഷിക്കും

നേരത്തെ ഒരു തവണ കൈക്കൂലി ആരോപണം ഉണ്ടായപ്പോള്‍ സസ്‌പെന്‍ഷന് വിധേയമായിട്ടുള്ള ഡോക്ടര്‍ നടപടി പിന്‍വലിച്ചതിനെ തുടര്‍ന്ന് വീണ്ടും ഇതേ ആശുപത്രിയില്‍ തന്നെ സേവനമുഷ്ഠിച്ച് വരികയായിരുന്നു. കൈക്കൂലി വാങ്ങാറുണ്ടെങ്കിലും ചികിത്സയുടെ കാര്യത്തില്‍ ഇദ്ദേഹത്തിനെതിരെ പരാതിയുണ്ടായിട്ടില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
  
Vigilance | രോഗിയില്‍ നിന്നും അനസ്‌തേഷ്യ നല്‍കുന്നതിനായി കൈക്കൂലി വാങ്ങിയെന്ന കേസ്: കാസര്‍കോട്ടെ ഡോക്ടറുടെ ബന്ധുക്കളുടെ പത്തോളം അകൗണ്ടുകള്‍ വിജിലന്‍സ് പരിശോധിക്കുന്നു; അനധികൃത സമ്പാദ്യം ഉണ്ടോയെന്നും അന്വേഷിക്കും

Keywords: Vigilance, General Hospital, Malayalam News, Kerala News, Kasaragod News, Vigilance Raid, Kasaragod General Hospital, Bribery, Bribery case: Vigilance probes 10 accounts of doctor's relatives.
< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia