Court | മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസ്: വിടുതൽ ഹർജിയിൽ വിധി പറയുന്നത് ഒക്ടോബർ 25ലേക്ക് മാറ്റി; കെ സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളും നിർബന്ധമായും ഹാജരാകണമെന്ന് കോടതി
Oct 10, 2023, 14:20 IST
കാസർകോട്: (KasargodVartha) മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴയുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ അടക്കമുള്ളവർ പ്രതികളായ കേസിൽ നൽകിയ വിടുതൽ ഹർജിയിൽ വിധി പറയുന്നത് കാസർകോട് ജില്ലാ സെഷൻസ് കോടതി ഒക്ടോബർ 25ലേക്ക് മാറ്റി. അന്നേ ദിവസം കെ സുരേന്ദ്രൻ അടക്കം മുഴുവൻ പ്രതികളും നിർബന്ധമായും ഹാജരാകണമെന്ന് കോടതി വ്യക്തമാക്കി.
കാസർകോട് ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസിൽ വിചാരണ നടപടികൾ തുടങ്ങിയെങ്കിലും സുരേന്ദ്രൻ അടക്കമുള്ള പ്രതികൾ ഹാജരായിരുന്നില്ല. ഇതിനിടയിലാണ് കേസ് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികൾ വിടുതൽ ഹർജി ഫയൽ ചെയ്തത്. തങ്ങൾക്ക് യാതൊരു ബന്ധവും ഇല്ലാത്ത കേസ് കെട്ടിച്ചമച്ചതാണെന്നും നിലനിൽക്കില്ലെന്നും വാദിച്ചുകൊണ്ടാണ് വിടുതൽ ഹർജി നൽകിയത്.

നേരത്തെ പ്രതികൾക്ക് കോടതി സമൻസ് അയച്ചിരുന്നതായും പ്രതികൾ ഹാജരായി ജാമ്യമെടുത്താൽ മാത്രമേ വിടുതൽ ഹർജി പരിഗണിക്കാവൂവെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ആ വാദം കൂടി അംഗീകരിച്ചുകൊണ്ടാണ് കോടതി പ്രതികളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
കെ സുരേന്ദ്രൻ കേസിൽ ഒന്നാം പ്രതിയാണ്. സുരേന്ദ്രനെ കൂടാതെ, ബിജെപി മുൻ ജില്ലാ പ്രസിഡന്റ് അഡ്വ. കെ ബാലകൃഷ്‌ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്‌ഠ റൈ, വൈ സുരേഷ്, ലോകേഷ് നോഡ എന്നിവരാണ് മറ്റു പ്രതികൾ.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ ബി എസ് പി സ്ഥാനാർഥിയായി അപരനായി സ്ഥാനാർഥിത്വം നൽകിയ കെ സുന്ദരയെ പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കൊണ്ടുപോയി നാമനിർദേശപത്രിക പിൻവലിപ്പിച്ചുവെന്നും ഇതിന് കോഴയായി രണ്ടരലക്ഷം രൂപയും മൊബൈൽ ഫോണും നൽകിയെന്നുമാണ് ബദിയഡുക്ക പൊലീസ് രജിസ്റ്റർ ചെയ്യുകയും പിന്നീട് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുകയും ചെയ്ത കേസിലെ കുറ്റപത്രത്തിൽ പറയുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ സതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
Keywords: News, Kasaragod, Kerala, Manjeswaram, Bribery Case, BJP, K Surendran, Court, Bribery case: Verdict on discharge petition adjourned to October 25
< !- START disable copy paste -->