city-gold-ad-for-blogger

Police FIR | ആശുപത്രി നടത്തിപ്പുകാരൻ വ്യാജരേഖ ഉണ്ടാക്കിയെന്ന് പരാതി; 'ഒപ്പ് ശേഖരിക്കാൻ വ്യാജ പോസ്റ്റുമാനെയും അയച്ചു'; കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി

കാഞ്ഞങ്ങാട്: (www.kasargodvartha.com) നഗരത്തിലെ റെയിൽവേ സ്റ്റേഷന് തെക്കുമാറിയുള്ള മദേഴ്സ് ആശുപത്രി നടത്തിപ്പുകാരനെതിരെ വിശ്വാസവഞ്ചനക്ക് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോ. സി നാസർ പാലക്കിയുടെ ഭാര്യയും ഡോ. അബ്ദുൽ ഖാദർ തിഡിലിന്റെ മകളുമായ ടി കെ സഫീനയുടെ പരാതിയിൽ കണ്ണൂർ ജില്ലയിലെ പ്രേംരാജനും പോസ്റ്റുമാനായി വേഷം കെട്ടിയെന്ന ആരോപണത്തിൽ മറ്റൊരാൾക്കുമെതിരെയാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്തത്.
  
Police FIR | ആശുപത്രി നടത്തിപ്പുകാരൻ വ്യാജരേഖ ഉണ്ടാക്കിയെന്ന് പരാതി; 'ഒപ്പ് ശേഖരിക്കാൻ വ്യാജ പോസ്റ്റുമാനെയും അയച്ചു'; കേസെടുത്ത പൊലീസ് അന്വേഷണം തുടങ്ങി

മൂന്ന് കൊല്ലം മുമ്പ് പ്രേംരാജൻ പ്രതിമാസം ഒന്നരലക്ഷം രൂപ വാടക നിശ്ചയിച്ച് ആശുപത്രി ഉടമയായ സഫീനയിൽ നിന്നും ആശുപത്രി നടത്തിപ്പ് ഏറ്റെടുത്തിരുന്നു. തുടക്കത്തിൽ വാടക കൃത്യമായി നൽകിയെങ്കിലും പിന്നീട് വാടക നൽകാതായിയെന്നാണ് പറയുന്നത്. നിലവിൽ അരക്കോടിയിലേറെ രൂപ സഫീനക്ക് പ്രേംരാജൻ വാടകയിനത്തിൽ നൽകാനുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച് വകീൽ നോടീസും കോടതിയിൽ കേസും നിലവിലുണ്ട്.

കേസിൽ പിടിച്ചു നിൽക്കുന്നതിനായി ഒരു കോടി 60 ലക്ഷം രൂപ സഫീന കൈപ്പറ്റിയതായി വ്യാജ രേഖ ഉണ്ടാക്കി പ്രേമരാജൻ കോടതിയിൽ ഹാജരാക്കിയെന്നാന്ന് കേസിനാസ്പദമായ സംഭവം. ഇതിനിടയിൽ ഒരാളെ പോസ്റ്റുമാന്റെ വേഷം കെട്ടിച്ച് സഫീനയുടെ വീട്ടിലേക്കയച്ച് കത്ത് കൈപ്പറ്റിയതായി ഒപ്പുവാങ്ങിയിരുന്നുവെന്നുവെന്നും പരാതിയിൽ പറയുന്നു. പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Keywords:  Kanhangad, Kerala, News, Kasaragod, Case, Police, Post Office, Fake, Hospital, Fake Document, Investigation, Complaint, Breach of document; Police booked. < !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia